സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയാണ്. നീണ്ട നാളുകള്‍ക്ക് ശേഷമാണ് ജില്ലയില്‍ വീണ്ടും കോവിഡ് വൈറസ് സ്ഥിരീകരിക്കുന്നത്. കമ്പംമെട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കോട്ടയം പാലാ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇവരുടെ ഭർത്താവിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
ഡൽഹിയിൽ നിന്ന് തമിഴ്നാട് വഴി കാർ മാർഗ്ഗം കമ്പംമെട്ടിൽ എത്തിയതാണ് ദമ്പതികള്‍. 71 ഉം 65 ഉം വയസുള്ള ദമ്പതികൾ ഡൽഹിയിൽ നിന്ന് സ്വദേശമായ പാലയിലേക്ക് പോകുന്ന വഴിയാണ് കമ്പംമെട്ടിൽ വെച്ച് ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് ചോറ്റുപാറയിൽ ക്വാറന്റൈനിലാക്കിയത്.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ കൊച്ചുമക്കളെ കാണാൻ പോയ ഇവർ മാർച്ച് 20 ന് ഡൽഹിയിൽ എത്തി. ഗുരുഗ്രാം എസ്ജിറ്റി മെഡിക്കൽ കോളേജിൽ ഇവർ രണ്ട് ദിവസം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ ആയിരുന്നു. അവിടുന്ന് പാലായ്ക്ക് തിരിച്ച ഇവർ മൂന്ന് ദിവസംകൊണ്ടാണ് കാർ മാർഗ്ഗം കമ്പംമെട്ടിലെത്തിയത്. ഡൽഹിയിൽ നിന്നും കോവിഡ് ബാധയുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്ത് കേരളത്തിൽ എത്തിയത്.
മൂന്ന് ദിവസവും ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു ഇരുവരുടെയും യാത്ര. കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ ഭക്ഷണവും വിശ്രമവും നൽകിയ ശേഷം ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഇവർക്ക് പ്രത്യേക സൗകര്യങ്ങളോടെ ക്വാറന്റൈൻ ഏർപ്പെടുത്തുകയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് പ്രത്യേകം മരുന്നുകളും നൽകിയിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതോടെ ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുമായി സമ്പർക്കത്തിലായവരെ നിരീക്ഷണത്തിലാക്കും. ഇവർ എത്തിയ ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ ആളുകളിലേക്ക് വ്യാപിച്ചിട്ടില്ല എന്നതാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. എങ്കിലും കൂടുതൽ ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും പൊലീസും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.