പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ തള്ളി ശാസ്ത്രിയ പരിശോധനാഫലം. ദേവനന്ദയുടേത് സ്വാഭാവിക മുങ്ങിമരണമാണെന്നാണ് മെഡിക്കല്‍ കോളെജിലെ വിദഗ്ധ സംഘമടക്കം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകീട്ടോടെ അന്വേഷണ സംഘത്തിന് കൈമാറി.
ദേവനന്ദ കാല്‍വഴുതി വെള്ളത്തില്‍ വീണതാണെന്നാണ് കണ്ടെത്തല്‍. വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചാലുണ്ടാവുന്ന സ്വാഭാവികത മാത്രമാണ് ശരീരത്തിലുള്ളത് എന്ന കാരണമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ട്ിക്കാണിക്കുന്നത്. ശരീരത്തില്‍ മുറിവുകളോ, ആന്തരികാവയവങ്ങള്‍ക്ക് തകരാറോ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
English summary: Devananda’s natural drowning death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.