ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കുട്ടിയെ ആരോ തട്ടികൊണ്ട് പോയതാണെന്ന് അമ്മ ധന്യയും മുത്തച്ഛൻ മോഹനൻ പിള്ളയും ആവർത്തിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം പൊലീസിനോട് ആവശ്യപ്പെട്ടു. വീട്ടുകാരോടു ചോദിക്കാതെ അയൽവീട്ടുകളിൽ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്നും. കുട്ടി ഷാൾ ധരിച്ചിരുന്നില്ലെന്നും അകത്തു കിടന്ന തന്റെ ഷാൾ കാണാതാവുകയായിരുന്നെന്നും അമ്മ പറഞ്ഞു. അപായപ്പെടുത്തി കൊലപ്പെടുത്തിയതാണെന്നും ഇവർ പറഞ്ഞു.
അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴി പരിചയമുള്ള തിനാൽ കുട്ടിതന്നെ ആറ് കടന്ന് പോകാൻ ശ്രമിച്ചതായിരിക്കാമെന്ന് ചില ആരോപണങ്ങളുണ്ടായിരുന്നു എന്നാൽ അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ല. നേരത്തെ ക്ഷേത്രത്തിൽ പോയത് മറ്റൊരു വഴിയിലൂടെയായിരുന്നു. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും മുത്തച്ഛൻ പറയുന്നു. അമ്മയോടോ മുത്തശ്ശിയോടോ മുത്തച്ഛനോടോ ചോദിക്കാതെ പുറത്തിറങ്ങാത്ത കുട്ടിയാണ്. മാത്രമല്ല ഓടിയാൽ പോലും ആ സമയത്ത് കുട്ടി പുഴക്കരയിലെത്തില്ലെന്നും മുത്തച്ഛൻ പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലവും സമയവും എല്ലാം വച്ച് നോക്കുമ്പോഴും ദുരൂഹത മാത്രമാണ് ബാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. കുറ്റവാളിയെ ഉടൻ കണ്ടെത്തണമെന്നും അമ്മ പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണം നടത്തി ദുരൂഹത നീക്കാനാണ് പൊലീസ് ശ്രമം. വിദേശത്തു നിന്നെത്തിയ കുട്ടിയുടെ അച്ഛൻ പ്രദീപിന്റെ മൊഴി നാളെ രേഖപ്പെടുത്തും.
English Summary: Devanandha death case update
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.