March 23, 2023 Thursday

Related news

March 16, 2020
March 14, 2020
March 11, 2020
March 6, 2020
March 3, 2020
March 2, 2020
March 2, 2020
February 28, 2020
February 28, 2020
February 28, 2020

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത? ഇങ്ങനെ ചില സംശയങ്ങളുമായി പ്രദേശവാസികൾ രംഗത്ത്‌

Janayugom Webdesk
February 28, 2020 9:19 am

പ്രാർത്ഥനകളെല്ലാം വിഫലം കൊല്ലത്ത് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. ദേവനന്ദയുടെ തിരിച്ചു വരവിനായി പ്രാർത്ഥനകളോടെയാണ് കഴിഞ്ഞ ദിവസം മുതൽ കേരളക്കര ഒന്നാകെ കാത്തിരുന്നത്. വീടിന് സമീപമുള്ള ഇത്തിക്കരയാറ്റിൽ നിന്ന് ഇന്ന് രാവിലെ 7.30 ഓടെയാണ് മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിലെ വിഹാന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ദേവനന്ദയുടെ തിരോധനാവും, ഇന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവവും ഏറെ ദുരൂഹതകൾ നിറഞ്ഞ സംഭവമാണ്. കുട്ടിയെ കാണാതായ ഇന്നലെ മുതൽ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ കുട്ടിക്കായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നലെ കുട്ടിയെ കാണാതായത് മുതൽ സംസ്ഥാന, ജില്ലാ അതിർത്തികളിലും റെയിൽവേ, ബസ് സ്റ്റാന്റുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനയില്ല. െസെബർ വിദഗ്ധരടക്കം വിപുലമായ സംഘവുമായി പൊലീസ് വിപുലമായ അന്വേഷണത്തിനിടെ നാടാകെ പ്രാർത്ഥനയോടെയുള്ള കാത്തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷനും മൊഴിയെടുത്തിരുന്നു. കൊല്ലം നെടുമൺകാവ് പുലിയില ഇളവൂർ തടത്തിൽ മുക്ക് ധനേഷ് ഭവനിൽ പ്രദീപ്കുമാർ‑ധന്യ ദമ്പതികളുടെ മകളാണ് ഏഴു വയസ്സുകാരി ദേവനന്ദ.

പൊലീസും നാട്ടുകാരും നെടുമൺകാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളിലും കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയിരുന്നു. ഇതൊന്നും ഫലം കണ്ടില്ല. ഇതോടെ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നും സംശയത്തിലായിരുന്നു.

ഇന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശ വാസികൾ ഉൾപ്പടെ ദുരൂഹത ആരോപിക്കുന്നുണ്ട്. കാരണം കുഞ്ഞിനെ കാണാതാകുന്നതിനു തൊട്ട് മുൻപ് കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുൻവശത്തെ ഹാളിൽ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേർന്നുള്ള അലക്കുകല്ലിൽ തുണി അലക്കാൻ പോയത്. തുണി അലക്കുന്നതിനിടെ മകൾ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാൽ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയൽവീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്. പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയൽവീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് മൃതദേഹം കണ്ടെത്തിയ പരിസരത്തും തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി വരെ ആളുകൾ മുങ്ങി തപ്പിയ പുഴയാണ് ഇത്. ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളമാണ് ആറിലേത്. അർദ്ധരാത്രി വരെ ഇല്ലാതിരുന്ന കുട്ടിയുടെ മൃതദേഹം രാവിലെ പുലർച്ചെ ആറിൽ പൊങ്ങിയത് എങ്ങനെയെന്ന് ?. വീട്ടിന് മുറ്റത്ത് പോലും അധികം ഇറങ്ങാത്ത കുട്ടിയുടെ മൃതദേഹം എങ്ങനെ പള്ളിമൺ ആറിലെത്തി ?. ക്ഷേത്ര ഉത്സവത്തിനായി താൽകാലിക പാലം കെട്ടിയിരുന്നു. തടികൊണ്ടുള്ള പാലം. ഈ പാലത്തിന് ഇപ്പുറത്താണ് ദേവനന്ദയുടെ വീട്. കുട്ടി പുഴയിലേക്ക് സ്വയം കളിക്കാനെത്തിയാൽ വീണു പോകാൻ സാധ്യതയുള്ളിടത്താണ് മൃതദേഹം പൊങ്ങിയത്. പക്ഷേ ഇവിടെ ഇന്നലെ പൊലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തിയതാണ്. വലിയ ആഴമുണ്ടെങ്കിലും ഇവിടെ ചെളി കുറവാണ്. മാലിന്യം ഉള്ളതിനാൽ ആരും കുളിക്കാനും ഇറങ്ങാറില്ല. അതുകൊണ്ട് തന്നെ ദേവനന്ദയും അമ്മയും മറ്റുള്ളവരും ഒന്നും ഇവിടേക്ക് വരില്ലായിരുന്നു. അതുകൊണ്ട് തന്നെ ദേവനന്ദയും ഇങ്ങോട്ടുള്ള വരവും കളിയുമെല്ലാം ഒഴിവാക്കിയിരുന്നു.
കുട്ടി എങ്ങനെ ഇവിടെയെത്തി. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിഭാഗവും, ഡോഗ് സ്ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടിൽ നിന്നും ഇരുന്നൂറോളം മീറ്റർ ആറ്റിലേക്ക് ദൂരമുള്ളതിനാൽ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ആളുകളുടെ സംശയം നീളുകയാണ്.കുട്ടിയുടെ തിരോധാനവും പിന്നീട് മൃതദേഹം കണ്ടെത്തിയ സംഭവവും കേരളത്തെ ഒട്ടാകെ ദുഃഖ ത്തിലാഴ്ത്തിയിരിക്കുകയാണ്.

Eng­lish sum­ma­ry: devanand­ha death fol­low up

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.