മുറിവോ ചതവുകളോ ഇല്ല; ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല, ദേവനന്ദയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Web Desk

കൊല്ലം

Posted on February 28, 2020, 11:28 am

കൊല്ലത്ത് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരിയുടെ മൃതദേഹത്തിൽ മുറുവുകളോ ചതവുകളോ ഇല്ലായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ മൃതദേഹത്തിൽ ഇല്ലായെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളു.

പോസ്റ്റ്മോർട്ടം ഉടൻ നടത്തുമെന്നും അവ വിഡിയോയിൽ ചിത്രികക്കുമെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ആറ്റിൽ തടയണ നിർമ്മിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേയ്ക്ക് ഒഴുകിപോകാൻ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നു.

കുട്ടിയുടെ മരണത്തിൽ എല്ലാ ശാസ്ത്രീയ പരിശോധനയും നടത്തുമെന്ന് പൊലീസ് കമ്മീഷണർ ടി നാരായണൻ അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നുണ്ട്. ഈകാര്യമെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY: Devanand­ha miss­ing case fol­low up

YOU MAY ALSO LIKE THIS VIDEO