കൊല്ലം ഇളവൂരിൽ ഏഴു വയസ്സുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരം ജീർണിച്ചു തുടങ്ങിയിരുന്നു. മൃതദേഹം കണ്ടെടുക്കുന്നതിന് 18–20 മണിക്കൂറുകൾക്കിടയ്ക്കാണു മരണമെന്നും റിപ്പോർട്ടിൽ പറയുന്നു.വയറ്റിൽ വെള്ളത്തിന്റെയും ചെളിയുടെയും അംശം കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. രാസ പരിശോധന ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടും ശേഖരിക്കും.വ്യാഴ്ച രാവിലെയാണ് വീടിനകത്ത് കളിച്ചു കൊണ്ടിരുന്ന ആറു വയസ്സുകാരി ദേവനന്ദയെ കാണാതെയായത്. കുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്ന് നാനൂറ് മീറ്ററോളം മാറി ഇത്തിക്കരയാറ്റിൽ നിന്നു വെള്ളിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ പക്ഷം. എന്നാൽ, മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. ചാത്തന്നൂർ എസിപിയുടെ നേത്രത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്ന ത്.
കുട്ടി ആറിലേയ്ക്ക് നടന്നു പോയതായി കണ്ടവരാരുമില്ല. അതിനാൽ കുട്ടിയെ ആരോ അപായപ്പെടുത്തിയെന്ന സംശയത്തിൽ തന്നെയാണ് അമ്മയും ബന്ധുക്കളും. ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ കുട്ടിയുടെ ശരീരത്ത് മുറിപ്പാടുകളോ ബലപ്രയോഗം നടന്നതായും കണ്ടെത്താനായില്ല.
ENGLISH SUMMARY: Devanandha postmortem report
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.