കൊല്ലത്ത് ഏഴു വയസുകാരി ദേവനന്ദ ഇത്തിക്കര ആറ്റിൽ മുങ്ങി മരിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് തള്ളി ബന്ധുക്കൾ. ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അച്ഛനും അമ്മയും രംഗത്ത് വന്നു. ദേവനന്ദയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുയാണ്. കുട്ടിയെ കാണാതായത് മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും സംശയം നിലനിൽക്കുന്നു. മരണത്തിൽ ബന്ധുക്കൾക്ക് ഒപ്പം നാട്ടുകാരും സംശയം ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം.
കുട്ടി വീടുവിട്ടു പോകാറില്ലെന്ന് അച്ഛനും അമ്മയും ഉറപ്പിച്ചു പറയുന്നു. പുഴയിൽ വീഴാനുള്ള സാധ്യതകളും ഇവർ തള്ളിക്കളയുന്നു. ഫോറൻസിക് റിപ്പോർട്ടിൽ ദേവനന്ദയുടെ മരണം സ്വാഭാവികമെന്ന് റിപോർട്ട് ചെയ്തതിനാൽ ബന്ധുക്കൾ രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ കാണും. സംശയമുള്ള ചില മൊബൈൽ നമ്പറുകളും നാട്ടുകാരുടെ മൊഴിയെയും അടിസ്ഥപ്പെടുത്തിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ENGLISH SUMMARY: devandha death follow up case
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.