June 4, 2023 Sunday

Related news

March 16, 2020
March 14, 2020
March 11, 2020
March 6, 2020
March 3, 2020
March 2, 2020
March 2, 2020
February 28, 2020
February 28, 2020
February 28, 2020

ദേവനന്ദയുടെ മരണത്തിൽ വഴിത്തിരിവ്; മരിച്ചത് ആറ്റിൽ വീണല്ലെന്ന് ഫോറൻസിക് സംഘം

Janayugom Webdesk
കൊല്ലം
March 6, 2020 10:05 am

കൊല്ലം ഇളവൂരിൽ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസ്സുകാരി ദേവാനന്ദയുടെ അന്വേഷണത്തിൽ വഴിത്തിരിവ്. ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ദേവാനന്ദയുടെ വീടിനു സമീപത്തെ കുളക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമത്തിലാണ് ഫോറൻസിക് സംഘം. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു. തടയണയിൽ വെച്ചാണ്‌ കുട്ടി ആറ്റിൽ വീണതെങ്കിൽ വയറ്റിൽ ഇത്രത്തോളം ചെളി ഉണ്ടകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.

ദേവാനന്ദയുടെ മരണത്തിലെ സംശയങ്ങൾ നീക്കാനാണ് പോലീസിന്റെ അഭ്യർത്ഥനപ്രകാരം ഫോറൻസിക് സംഘം കഴിഞ്ഞ ദിവസം ഇളവൂരിലെ ദേവാനന്ദയുടെ വീടിന് സമീപം പരിശോധന നടത്തിയത്. വീടിന് 75 മീറ്റർ മാത്രം ദൂരത്തുള്ള കുളക്കടവിൽ വെച്ചാവാം കുട്ടി പുഴയിൽ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിക് സംഘത്തിന്റെ നിഗമനം. ശിശുമനോരോഗ വിദഗ്ധരെ കൊണ്ട് പ്രദേശത്ത് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ഉടൻ കത്ത് നൽകുമെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

ഇതിനു മുൻപും കുടവട്ടൂരിലെ വീട്ടിൽ നിന്ന് ആരോടും പറയാതെ ദേവനന്ദ പോയിട്ടുണ്ടെന്ന് പിതാവ് പ്രദീപ് മൊഴി നൽകി. കുടുംബ സുഹൃത്താണ് അന്ന് വീട്ടിൽ എത്തിച്ചതെന്നും പ്രദീപ് മൊഴി നൽകി. ഒട്ടേറെ ദുരൂഹതകൾ ബാക്കിയായ കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണത്തിനായി ഫോറൻസിക് സംഘം കഴിഞ്ഞ ദിവസം എത്തിയത്. ഫോറൻസിക് സംഘം ഉടൻ തന്നെ പരിശോധന ഫലം പോലീസിന് കൈമാറും.

ENGLISH SUMMARY:Devandha death fol­low up

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.