ശബരിമലയിൽ ഭക്തരെ കയറ്റുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Web Desk

തിരുവനന്തപുരം

Posted on June 10, 2020, 7:31 pm

ക്ഷേത്രങ്ങൾ തുറക്കുന്നത്തിൽ സർക്കാരിന് യാതൊരു തരത്തിലുള്ള വാശിയുല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭക്തരുടെ തലപ്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസം ബോർഡിന് കത്തയച്ച വർത്തയെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ശബരിമല വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി നാളെ ദേവസ്വം ബോർഡ് അധികൃതരുമായും തന്ത്രിമാരുമായും സർക്കാർ ചർച്ച നടത്തുമെന്നും തന്ത്രിമാരുടെയും മറ്റും അഭിപ്രായത്തെ കൂടി മാനിച്ച് കൊണ്ട് മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. ശബരിമലയിൽ മലയാളികൾ മാത്രമല്ല മറ്റ് സംസ്ഥാനക്കാർ കൂടി വരുന്നുണ്ട്.

അതുകൊണ്ട് തന്നെ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എന്ന നിലയിൽ പരിശോധനാഫലം കൂടി അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന വച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ രണ്ട് ദിവസത്തിന് മുമ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കാണിക്കുന്ന പരിശോധന ഫലം കാണിച്ചാൽ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള പാസ് ലഭിക്കുകയുള്ളൂവെന്നായിരുന്നു നിബന്ധന. ആൾകൂട്ടം ഒഴിവാക്കുകയെന്നത് മാത്രമാണ് സർക്കാരിന്റെ നിലപാട്.

അതുകൊണ്ട് തന്നെ കർശന നിയന്ത്രണങ്ങളോടെ ആരാധന നടത്താൻ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെയും വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് നിബന്ധനകളോടെ ക്ഷേത്രങ്ങൾ തുറക്കാനുള്ള അനുമതി നൽകിയിരുന്നത്. എന്നാൽ തീരുമാനം എടുത്തതിനുശേഷം നേരത്തെ ക്ഷേത്രം തുറക്കണമെന്നാവശ്യപ്പെട്ടവർ മലക്കം മറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; devasam min­is­ter kadakam­pal­li suren­dran over sabari­mala open­ing dur­ing amid dur­ing covid19

you may also like this video;