തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമെന്ന്‍ ദേവസ്വം ബോര്‍ഡ്;ഇന്ന് യോഗം

Web Desk
Posted on January 04, 2019, 8:28 am

തിരുവനന്തപുരം:  യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല നടയടച്ച തന്ത്രി കണ്ഠരര്‌രാജീവരരുടെ യുടെ നടപടി കോടതിയലക്ഷ്യമെന്ന്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. യുവതി പ്രവേശനത്തിന് ശേഷം നടക്കുന്ന ആദ്യബോര്‍ഡ് യോഗമാണ് ഇന്നത്തേത്. യുവതികള്‍ ദര്‍ശനം നടത്തിയ കാര്യത്തില്‍ ബോര്‍ഡിന്റെ നിലപാട് യോഗത്തില്‍ വ്യക്തമാകും.

നടയടക്കുന്നത്ഏത് സാഹചര്യത്തിലായാലും  ബോര്‍ഡിന്റെ അറിവോടെയാകണം. തന്ത്രി ഏകപക്ഷീയമായാണ് നടപടിയെടുത്തത്. ഇത് ശരിയല്ല. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നടയടച്ചപ്പോള്‍ ബോര്‍ഡിനോട് ആലോചിച്ചില്ലെന്നാണ് തന്ത്രിക്കെതിരെയുള്ള മുഖ്യആരോപണം.