ദരിദ്രരാജ്യങ്ങളിൽ ഗുരുതരമായ വായ്പാപ്രതിസന്ധി പിടിമുറുക്കിയിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്കി ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (യുഎൻഡിപി) യോഗം. ലോകത്തിലെ ദരിദ്രജനങ്ങളിൽ പകുതിയിലേറെയും അധിവസിക്കുന്ന 54 രാജ്യങ്ങൾക്ക്, കടുത്ത ദാരിദ്ര്യം ഒഴിവാക്കാനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശക്തിപകരാനും ഉടനടി കടാശ്വാസം ആവശ്യമാണെന്ന് യോഗം വിലയിരുത്തി.‘വികസ്വര സമ്പദ്‌വ്യവസ്ഥകളിലാകെ ഗുരുതരമായ വായ്പാ പ്രതിസന്ധി വളരുകയാണെ‘ന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച യുഎൻഡിപി റിപ്പോർട്ട് പറഞ്ഞു. ശ്രീലങ്ക, പാകിസ്ഥാൻ, ചാഡ്, എത്യോപ്യ, സാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള കടക്കെണിയുടെയും ആഗോള മാന്ദ്യ ആശങ്കകൾക്കുമിടയിൽ ഈ ആഴ്ച അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും യോഗം ചേരുന്നതിനിടെയാണ് മുന്നറിയിപ്പ്.
വായ്പ എഴുതിത്തള്ളൽ, കൂടുതൽ രാജ്യങ്ങൾക്ക് ഉദാരമായ രീതിയിൽ ആശ്വാസം നൽകൽ, പ്രതിസന്ധി ഘട്ടങ്ങളിലെ ഞെരുക്കം കുറയ്ക്കാൻ ബോണ്ടുകളിൽ പ്രത്യേക വ്യവസ്ഥകൾ ചേർക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ വേണമെന്ന് യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അക്കിം സ്റ്റെയ്നർ ചൂണ്ടിക്കാട്ടി. ഫലപ്രദമായി വായ്പ പുനഃക്രമീകരിക്കാതായാൽ ദാരിദ്ര്യം വർധിക്കും. കാലാവസ്ഥാ സംതുലനത്തിനും ദുരന്ത ലഘൂകരണത്തിനും ആവശ്യമായ നിക്ഷേപങ്ങളും നടക്കില്ല. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യങ്ങൾക്കായുള്ള ചാഡ്, എത്യോപ്യ, സാംബിയ എന്നീ രാജ്യങ്ങൾ മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ.
സാമ്പത്തിക സഹായത്തിനുള്ള പൊതു ചട്ടക്കൂട് വിപുലപ്പെടുത്തുക എന്ന നിർദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയായാല്‍ കനത്ത കടബാധ്യതയുള്ള എല്ലാ രാജ്യങ്ങൾക്കും ഇത് ഉപയോഗിക്കാനാകും. വായ്പകൾക്കായി ജി20യുടെ നേതൃത്വത്തിലുള്ള പൊതു ചട്ടക്കൂട് പുനഃക്രമീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
English Summary:Developing countries into debt crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.