September 26, 2022 Monday

Related news

October 13, 2021
November 5, 2020
September 26, 2020
August 22, 2020
August 9, 2020
August 6, 2020
July 10, 2020
July 8, 2020
June 8, 2020
June 3, 2020

ലാണ്‍ട്രം പത്മാപുരം, മുങ്കലാര്‍ കുരിശുമല കോളനികളുടെ മുഖഛായ മാറ്റുന്നു

Janayugom Webdesk
പീരുമേട്
September 26, 2020 8:28 pm

മുഖഛായ മാറ്റിയെഴുതുവാന്‍ പീരുമേട് നിയോജക മണ്ഡലത്തിലെ ലാണ്‍ട്രം പത്മാപുരം, മൂങ്കലാര്‍ കുരിശുമല എന്നി എസ്‌സി കോളനികള്‍ ഒരുങ്ങുന്നു.  പീരുമേട് പഞ്ചായത്തിലെ ലാണ്‍ട്രം എസ് സി കോളനിയും വണ്ടിപെരിയാര്‍ പഞ്ചായത്തിലെ മൂങ്കലാര്‍ കുരിശുമല എസ് സി കോളനിയും ഇ.എസ് ബിജിമോള്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് എസ് സി വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിക്കുകയായിരുന്നു.  രണ്ട് കോളനികളിലായി ഒരോ കോടി രൂപ വീതമാണ് വികസന പ്രവര്‍ത്തനങ്ങ്ള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, അയ്യപ്പന്‍കുട്ടി-പൂമരം-പരമശിവന്‍ റോഡ് നിര്‍മ്മാണം, കുരിശുമല കൂടി വെള്ള പദ്ധതി, നടപ്പാത നിര്‍മ്മാണം, വൈദ്യുതീകരണം എന്നിവയാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മൂങ്കലാര്‍ കുരിശുമല എസ് സി കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച പദ്ധതികള്‍. ഈ കോളനിയിലെ 150 ഓളം വരുന്ന കുടുംബങ്ങള്‍ ഇതുവരെ രണ്ടടി നടപ്പാതയിലൂടെ യാത്ര ചെയ്തിരുന്നത്. ഈ റോഡ് ഏട്ടടി വീതിയില്‍ റോഡ്  പുനര്‍ നിര്‍മ്മിച്ചതോടെ അരനൂറ്റാണ്ടായി ഉണ്ടായിരുന്ന കോളനിയിലെ ആളുകളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി.

അത്യാധുനിക രീതിയിലുള്ള കമ്മ്യുണിറ്റിഹാള്‍, വിശ്രമകേന്ദ്രം, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍, റോഡ് കോണ്‍ക്രീറ്റിംഗ് എന്നിവയാണ് പീരുമേട് പഞ്ചായത്തിലെ ലാണ്‍ട്രം എസ്‌സി കോളനിയില്‍ പണി പൂര്‍ത്തികരിച്ചു. ജനങ്ങള്‍ക്ക് ഒത്തുകൂടുവാന്‍ ഇരു കോളനിയിലും കമ്മ്യുണിഹാളിന്റെ നിര്‍മ്മിച്ചതോടെ നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലികരിക്കുന്നത്. പട്ടിക ജാതി വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമ പദ്ധതി പ്രകാരം കോളനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനിയില്‍ ബിജിമോള്‍ എംഎല്‍എ വികസനം എത്തിച്ചത്. നിര്‍മ്മിതി കേന്ദ്രയാണ് സമയബന്ധിതമായി  നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

നിര്‍മ്മാണ പൂര്‍ത്തിയാക്കിയ കോളനിയിലെ വികസനപ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ 29 ന് 3 മണിക്ക് വിഡിയോ കോണ്‍ഫ്രണ്‍സിലൂടെ നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. ഇ എസ് ബിജിമോള്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രസിഡി ന്റുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രിയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Eng­lish sum­ma­ry: devel­op­ment in lan­drom padmapuram

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.