പാലായിൽ വികസനത്തിന്റെ വെളിച്ചം

Web Desk
Posted on September 23, 2020, 1:05 pm

പാലായിൽ വികസനത്തിന്റെ വെളിച്ചം പകരാൻ കിഫ്ബി. റോഡുകളും സ്കൂളുകളും അടക്കം വിദ്യാഭ്യാസ, പശ്ചാത്തല രംഗങ്ങളിൽ വലിയ നേട്ടമാണ് പാലായിൽ ഒരുങ്ങുന്നത്. ദീർഘ വീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകിയുള്ള പദ്ധതികളുമായി മാണി സി കാപ്പൻ എംഎൽഎയും രംഗത്തുണ്ട്. കിഫ്ബി പദ്ധതിയിൽ പെടുത്തി പാലാ മഹാത്മ ഗാന്ധി ഗവ. എച്ച് എസ് എസ് ന് 5കോടി, പനമറ്റം ഗവ. എച്ച് എസ് എസ് ന് 3 കോടി എന്നിങ്ങനെയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതിൽ പാലാ ഗവ. സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമടക്കം അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടങ്ങൾ ഒരുങ്ങുന്നത്. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ പുതിയ ഉണർവാണുണ്ടാകുന്നത്.

ഇത് കൂടാതെ മുത്തോലി ‑ഭരണങ്ങാനം ബൈപ്പാസ് റോഡിനു 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പാലാ റിംഗ് റോഡിന്റെ തുടർച്ചയായാണ് മുത്തോലി-ഭരണങ്ങാനം ബൈപ്പാസ് ഒരുങ്ങുന്നത്.