പി എസ് രശ്‌മി

തിരുവനന്തപുരം

October 31, 2020, 10:31 pm

പ്രതിസന്ധികളെ മറികടന്ന് വികസനം അതിവേഗം

Janayugom Online

പി എസ് രശ്‌മി

സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പാഴ് വാക്കുകളല്ല, സർക്കാരിന് മുന്നോട്ടുവയ്ക്കാനുള്ളത് അതിവേഗം നടപ്പാക്കിയ വികസനം. കോവിഡിന്റെ സാഹചര്യത്തിലും തികച്ചും മോശമായ സാമ്പത്തിക സ്ഥിതിയിലും സാധാരണക്കാരന് കൈത്താങ്ങായി സർക്കാർ മാറി. ഓണസമ്മാനമായി പ്രഖ്യാപിച്ച നൂറ് ദിന കർമ്മപദ്ധതികൾ അതിവേഗം പൂർത്തിയാകുന്നു എന്നതാണ് സർക്കാരിന്റെ ശ്രദ്ധേയമായ നേട്ടം. ഓഗസ്റ്റ് 30 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറ് ദിന കർമ്മപദ്ധതികൾ അറുപത് ദിവസങ്ങൾ പിന്നിടുമ്പോൾ തുടക്കമിട്ടതും പൂർത്തിയായതുമായ പദ്ധതികൾ അറുപതിനടുത്തു തന്നെയാണ്. മഹാമാരിയെ അതിജീവിച്ച് മുന്നോട്ടു പോകാൻ കരുത്തേകിയ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം അന്തർദ്ദേശീയ ശ്രദ്ധ നേടിയതിനൊപ്പം സാധാരണക്കാരന് നിത്യജീവിതത്തിലും സർക്കാർ സഹായമേകി.

നൂറ് ദിന കർമ്മ പദ്ധതികൾക്കൊപ്പം തന്നെ പൂർത്തിയാക്കുന്ന മറ്റ് നിരവധി പദ്ധതികളുമുണ്ട്. സാമൂഹ്യസുരക്ഷാപെൻഷൻ നൂറ് രൂപ വർധിപ്പിച്ച് 1400 രൂപയാക്കിയും അത് മാസം തോറും വിതരണം ചെയ്തുമാണ് നൂറ് ദിന പദ്ധതിയിലെ ആദ്യവാഗ്ദാനം സർക്കാർ നടപ്പാക്കിയത്. കാർഷിക മേഖലയിലെ കേന്ദ്രസർക്കാരിന്റെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന സമയത്ത് 16 പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങായി സർക്കാർ മാറി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് തറവില തീരുമാനിക്കുന്നത്. കർഷകർക്ക് കൂടുതൽ പിന്തുണ നൽകാനും അതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര പച്ചക്കറി ഉല്പാദനം വർധിപ്പിക്കാനുമുള്ള സംസ്ഥാനത്തിന്റെ ഈ നടപടി മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കാനുള്ള തീരുമാനത്തിലാണ്.

നെൽവയൽ ഉടമകൾക്ക്‌ റോയൽറ്റി നൽകുന്ന പദ്ധതിയും കാർഷികരംഗത്ത് ശ്രദ്ധേയമായ ചുവട് വയ്പായി. കർഷക ക്ഷേമനിധി ബോർഡ് രൂപീകരണവും സാധാരണക്കാർക്ക് നേട്ടമേകുന്ന തീരുമാനമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന 749 ജനകീയ ഹോട്ടലുകള്‍ ഇതുവരെ രൂപീകരിക്കുവാന്‍ കഴിഞ്ഞതും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി. 100 ദിവസം കൊണ്ട് 500 ഹോട്ടലുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. കോവിഡ് കാലത്ത് നൽകിയ ഭക്ഷ്യകിറ്റ് ഡിസംബർ വരെ നാല് മാസം കൂടി നൽകാനുള്ള തീരുമാനവും സാധാരണക്കാർക്ക് ആശ്വാസമായി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചതും സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി 125 സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തും, 54 കെട്ടിടത്തിന്റെ നിർമ്മാണത്തിനും തുടക്കമിട്ടതും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിയായി മാറി. തോന്നക്കലിൽ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനോദ്ഘാടനവും മെഡിക്കൽ ഡിവൈസ് പാർക്കും ആരോഗ്യരംഗത്തും പുതിയ ചുവടുവയ്പായി.

വയനാട് തുരങ്കപാത പദ്ധതി നിർമ്മാണോദ്ഘാടനം, 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതി, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്ന 48 പദ്ധതികൾ, സംസ്ഥാനത്ത് ആദ്യമായി വാട്ടർ ടാക്സി കറ്റാമറൈൻ യാത്രാബോട്ട് സർവീസ് എന്നിവയെല്ലാം ചുരുങ്ങിയ സമയം കൊണ്ട് സംസ്ഥാനം നടപ്പാക്കിയ പദ്ധതികളാണ്. കോവിഡിനെ അതിജീവിച്ചു കൊണ്ട് നടപ്പാക്കിയ പദ്ധതികളാണ് ഇവയിൽ ഭൂരിഭാഗവും.

തുടക്കമിട്ടതും പൂർത്തിയായതുമായ മറ്റ് പ്രധാന പദ്ധതികൾ

 ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി 12,500 പട്ടികജാതി–പട്ടികവർഗ വിദ്യാർത്ഥികൾക്ക്‌ പഠനമുറി തിരുവനന്തപുരം മെഡിക്കൽ കോളജിലും ആർസിസിയിലും പുതിയ അത്യാഹിത വിഭാഗം കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾക്ക് പുതിയ മോട്ടോർടഗ്ഗുകൾ കൊല്ലം തുറമുഖത്ത് പുതിയതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം-കാര്‍ഗോ ടെര്‍മിനൽ പമ്പാനദീതീര ജൈവ വൈവിധ്യ പുനരുജ്ജീവന പദ്ധതി വൈദ്യുതിമേഖലയിലെ നാല് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനവും പട്ടാമ്പിയിൽ ജീവാണു-ജൈവവള ഗുണനിയന്ത്രണ ശാല മണ്ണന്തല ഗവ.പ്രസിന് മൾട്ടികളർ വെബ് ഓഫ് സെറ്റ് മെഷീൻ ശുചിത്വ പദവിയിൽ 589 തദ്ദേശ സ്ഥാപനങ്ങൾ ആലപ്പുഴ‑ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേ നിർമ്മാണം കഴക്കൂട്ടം-മുക്കോല പാത ഉദ്ഘാടനം 1261 പച്ചത്തുരുത്തുകൾ പൂർത്തീകരണം പട്ടികജാതി-പട്ടിക വർഗ പിന്നാക്ക വിഭാഗ വികസനത്തിന് 20 പദ്ധതികൾ 14 ജില്ലകളിലായി 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിൽ പുതിയ ഓക്സിജൻ പ്ലാന്റ് 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ക്ഷീരഗ്രാമം കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു പാലക്കാട് മെഗാ ഫുഡ് പാർക്ക് ഉദ്‌ഘാടനം മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും ഉദ്‌ഘാടനം രണ്ടാം കുട്ടനാട് പാക്കേജ്, കുട്ടനാട് കാർഷിക കലണ്ടർ ഇ ചെലാൻ പദ്ധതി ഐടിഐകളുടെ നവീകരണം

Eng­lish sum­ma­ry; Devel­op­ment over­came crises and accelerated

You may also like this video;