11 November 2025, Tuesday

Related news

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 10, 2025
November 10, 2025
November 10, 2025
November 10, 2025
November 9, 2025
November 9, 2025

വികസന സദസുകള്‍ക്ക് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
September 22, 2025 8:05 am

സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വീകരിക്കാനുമായി വികസന സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.

തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘വികസന സദസ്’ രാവിലെ 11ന് നടക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാവും. മേയർ ആര്യാ രാജേന്ദ്രൻ , മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ ഡോ. ശശി തരൂർ, എ എ റഹീം, എംഎൽഎമാരായ ആന്റണി രാജു, വി കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, എം വിൻസന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു എന്നിവർ സംസാരിക്കും.

ജനകീയ പങ്കാളിത്തത്തിലൂടെ വികസന മാതൃകകൾ സാധ്യമാക്കിയ സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിനായാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.