October 6, 2022 Thursday

Related news

August 17, 2022
November 16, 2021
November 14, 2021
March 24, 2021
March 22, 2021
March 20, 2021
March 13, 2021
March 4, 2021
February 15, 2021
February 15, 2021

ആറന്മുള

Janayugom Webdesk
September 23, 2020 12:16 pm

കോഴഞ്ചേരി പാലത്തിന് സമാന്തരമായി പമ്പയാറിന് കുറുകെ പുതിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 19.77 കോടി രൂപയാണ് കിഫ്ബി ഫണ്ടിൽനിന്നും പുതിയപാലത്തിന് അനുവദിച്ചത്. പുതിയ പാലം വരുന്നതോടെ കോഴഞ്ചേരിയുടേയും മാരാമണ്ണിന്റെയും മുഖഛായതന്നെ മാറും. കൂടാതെ കോഴഞ്ചേരിയിലെ ഗതാഗത കുരുക്കിനും പരിഹാരമാകും. മഞ്ഞിനിക്കര- ഇലവുംതിട്ട — കിടങ്ങന്നൂർ — മുളക്കുഴ റോ‍‍ഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. റോഡ് നിർമ്മാണത്തിനായി 15 കോടി രൂപയാണ് കിഫ്ബിയിൽനിന്നും അനുവദിച്ചത്. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ഓമല്ലൂർ — ഇലവുംതിട്ട — മെഴുവേലി — കിടങ്ങന്നൂർ — മുളക്കുഴ എന്നിവിടങ്ങളിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകും. മണ്ണാറകുളഞ്ഞി കോഴഞ്ചേരി റോഡിന്റെ നിർമ്മാണം എതാണ്ട് പൂർത്തിയായി. ഇതോടെ മേക്കൊഴൂർ കടമനിട്ട നിവാസികൾക്ക് കോഴഞ്ചേരിയിലെത്താനും റാന്നിയിലെത്താനും എളുപ്പമാർഗ്ഗമായി. റോഡ് നിർമ്മാണത്തിനായി 23.46 കോടി രൂപയാണ് കിഫ്ബിയിൽനിന്നും എടുത്തത്.

കോഴ‍ഞ്ചേരി-തുമ്പമൺ-അടൂർ റോഡിന്റെ നിർമ്മാണത്തിനായി 103 കോടി രൂപയാണ് കിഫ്ബിയിൽനിന്നും അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയത്. നിർമ്മാണ അനുമതി പൂർത്തിയായാലുടൻ റോഡ് പുനരുദ്ധാരണം ആരംഭിക്കും. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ മൂന്നാമത്തേതുമാണ് ജനറൽ ആശുപത്രിയിലെ കാത്ത്‌ലാബ്. കിഫ്ബി വഴി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ കാത്ത് ലാബ് ആണിത്. 8.5 കോടി രൂപ ചെലവഴിച്ചാണ് ‘കാത്ത് ലാബ് നിർമിച്ചത്. ആറന്മുള മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് ആയിട്ടുള്ള 78 സ്കൂളുകളിലെ ക്ലാസ് മുറികൾ ഹൈടെക് ആക്കി.

കോഴഞ്ചേരി ഗവ. ഹൈസ്കൂൾ നവീകരണത്തിനായി കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. സ്കൂളിന്റെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. പത്തനംതിട്ടയുടെ മുഖശ്ചായ മാറ്റാൻ ഉതകുന്നതാണ് അബാൻ ജംങ്ഷനിൽ വരുന്ന മേൽപ്പാലം. ശബരി പ്രോജക്റ്റിന് 243.62.കോടി രൂപ കിഫ്ബി അംഗീകാരമായിട്ടുണ്ട്. പത്തനംതിട്ട ഗവ. എച്ച്എസ്എസ് ആന്റ് വി എച്ച് എസ് എസ് സ്കൂൾ നവീകരണത്തിന് ഒരു കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.