പുതുപ്പള്ളിക്കും പറയാനുണ്ട് നേട്ടങ്ങൾ

Web Desk
Posted on September 23, 2020, 1:20 pm

കിഫ്ബി പദ്ധതികൾ ജില്ലയ്ക്ക് വികസനമുന്നേറ്റമൊരുക്കുമ്പോൾ മാറി നിൽക്കാതെ മുന്നോട്ട് തന്നെയാണ് പുതുപ്പള്ളി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ മുന്നേറ്റത്തിനാണ് പുതുപ്പള്ളി ഒരുങ്ങുന്നത്.

സ്കൂളുകളുടെയും മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെയും വികസനമാണ് കിഫ്ബി വഴി സാധ്യമാവാനൊരുങ്ങുന്നത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഗവ വിഎച്ച് എസിന് ഏഴ് കോടി രൂപയോളം അടിസ്ഥാന സൗകര്യവികസനത്തിനായി കിഫ്ബി അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിട നിർമ്മാണമടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാമ്പാടി താലൂക്ക് ആശുപത്രിക്കും പണം അനുവദിച്ചിട്ടുണ്ട്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനമാണ് കിഫ്ബി ലക്ഷ്യമിടുന്നത്.