Web Desk

മലപ്പുറം

June 02, 2020, 12:42 pm

‘ഞാൻ പോകുന്നു’ : ദേവികയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

Janayugom Online

മലപ്പുറം വളാഞ്ചേരിയിൽ തീകൊളുത്തി മരണപ്പെട്ട ചെയ്ത ദേവികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ‘ഞാൻ പോകുന്നു‘എന്ന് മാത്രമാണ് കുറിപ്പിൽ ഉള്ളത് എന്ന് പോലീസ് വ്യക്തമാക്കി. ഇരുമ്പുനിലയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ദേവിക  വളാഞ്ചേരി സ്വദേശി ബാലകൃഷ്ണന്റെ മകളാണ്. അതേസമയം വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്നലെ വൈകുന്നേരം നാലു മണിയോടെ ദേവികയെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് നടന്ന തിരച്ചിലിലാണ് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. ഷാജി പറഞ്ഞു. ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം, തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Eng­lish summary:Devika’s sui­cide note.

You may also like this video: