ദേവികുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Web Desk
Posted on August 16, 2018, 5:05 pm

മൂന്നാര്‍: ദേവികുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. ലിറ്റില്‍ ഫ്ളവര്‍ സ്കൂളിന് സമീപം താമസിക്കുന്ന സതീശനും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്.

കനത്ത മഴയില്‍ മൂന്നാര്‍ മേഖല ഒറ്റപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്. ഇവിടങ്ങളില്‍ നിന്ന് ഒരു വിവരവും പുറംലോകത്തിന് ലഭിക്കുന്നില്ല. അതിനാലാണ് ദുരന്തവാര്‍ത്തയും പുറംലോകമറിയാന്‍ വൈകിയത്.

മൂന്നാറിലും പരിസരങ്ങളിലും ടെലിഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ എല്ലാ നിലച്ചിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് സേവനവും ലഭ്യമല്ല. നിലവില്‍ പോലീസ് വയര്‍ലെസ് സെറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേയുള്ളൂ