Web Desk

കൊല്ലം

June 14, 2020, 8:15 pm

പൂജാമുറിയിൽ കൊറോണ ദേവിയെ പ്രതിഷ്ഠിച്ച് കൊല്ലം സ്വദേശി

Janayugom Online

കൊറോണ വൈറസിനെ വീട്ടിൽ പ്രതിഷ്ഠിച്ച്‌ ആരാധിച്ച് കൊല്ലം സ്വദേശിയായ അനിലൻ. മകൾ തെർമോക്കോളിലുണ്ടാക്കിയ കൊറോണയുടെ രൂപമാണ് അനിലൻ ആരാധിക്കുന്നത്. വൈറസിന് വാക്സിൻ കണ്ടെത്താൻ കഴിയണം എന്നതാണ് പ്രാർത്ഥനയുടെ ലക്ഷ്യം. കൊറോണ എന്നത് വൈറസ് ആണെന്നറിയാം എന്നാൽ ഇതിനെ ഒരു ദേവി ഭാവത്തിൽ ഹൈന്ദവ സങ്കൽപ്പത്തിൽ പൂജിക്കുന്നു.

കൊറോണ ദേവിയായി കാണുകയും അത് മാനവരാശിക്ക് വേണ്ടി പ്രാര്ഥിക്കുകയാണെന്നും അനിലൻ പറയുന്നു. കൂടാതെ രോഗം വന്നാൽ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും അനിലന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ‘മഹാവ്യാധിയുടെ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍, വാക്‌സിന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാര്‍, പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവര്‍ത്തിക്കുന്ന മനുഷ്യസ്‌നേഹികള്‍ക്ക് വേണ്ടിയാണ് കൊറോണദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതും.

’ താന്‍ പ്രവചനങ്ങളൊന്നും നടത്തുന്നില്ല, ആര്‍ക്കും ദര്‍ശനം നടത്താന്‍ അനുവാദവുമില്ല. മെഡിക്കല്‍ സയന്‍സിനെയും ആരോഗ്യവകുപ്പിനെയും ആശ്രയിക്കാനാണ് പറയുന്നത്. ആത്‌കൊണ്ട് തന്നെ ഇത് ഒരു അ ന്ധവിശ്വാസമാകില്ലെന്നും അനിലന്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; Devot­ed to the coro­na virus at home

you may also like this video;