16 April 2024, Tuesday

രാമനോടുള്ള ആരാധന ബിജെപിയുടെ കുത്തകയല്ല: ഉമാ ഭാരതി

Janayugom Webdesk
ന്യൂഡൽഹി
December 31, 2022 1:24 pm

ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്നുള്ളത് സ്വയം തീരുമാനിക്കാമെന്ന് പാർട്ടി അനുഭാവികളോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ പാർട്ടിയെ കൂടുതൽ കുഴപ്പത്തിലാക്കുന്ന പ്രസ്താവനയുമായി മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതി. 

രാമനോടും ഹനുമാനോടുമുള്ള ഭക്തി ബിജെപിയുടെ കുത്തകയല്ലെന്നാണ് പുതിയ പരാമർശം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാൻ ക്ഷേത്രം പണി കഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉമാഭാരതി.

സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമാ ഭാരതി മദ്യശാലയിൽ കല്ലെറിഞ്ഞത് അടുത്തിടെ വിവാദമായിരുന്നു. ഇതിനുപുറമെ മദ്യശാലകള്‍ക്കു നേരെ ഇവര്‍ ചാണകയേറും നടത്തിരുന്നു. ഹിന്ദുക്കൾ വീടുകളിൽ ആയുധം സൂക്ഷിക്കണമെന്ന ബിജെപി നേതാവ് പ്രഗ്യാ ഠാക്കൂറിന്റെ ആഹ്വാനത്തെയും ഉമാ ഭാരതി പിന്തുണച്ചു.

കോൺഗ്രസ്‌ നേതാവ് സൽമാൻ ഖുർഷിദ്, രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ രാമായണത്തോടും രാഹുലിനെ രാമനായും ഉപമിച്ചിരുന്നു. ഇതിനെ പരിഹസിച്ച ഉമാ ഭാരതി, രാഹുലിനെ രാമനായി ഉപമിക്കുന്നതിലൂടെ നിങ്ങൾ സ്വയം വിഡ്ഢികളാകുകയാണെന്നും പറഞ്ഞു.

Eng­lish Sum­ma­ry: Devo­tion to Ram not monop­oly of BJP: Uma Bharti

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.