Web Desk

തിരുവനന്തപുരം

December 29, 2020, 10:01 am

ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

Janayugom Online

നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. മക്കളും ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

തിരുവനന്തപുരം റൂറൽ എസ് പിയായ ബി അശോകിനാണ് അന്വേഷണ ചുമതല. മരിച്ച ദമ്പതിമാരുടെ അയൽവാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി കുടിയൊഴിപ്പിക്കൽ നടപടികളുമായി പോലീസ് മുന്നോട്ട് പോയെന്നാണ് ആരോപണം. ജനുവരി നാലാം തിയതി വരെ സാവകാശം നൽകികൊണ്ട് കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് കുടിയൊഴിപ്പിക്കൽ നടപടികളുമായി പോലീസ് മുന്നോട്ട് പോയത്.

ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്ബോഴാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്. രാജൻ പോലീസിനോട് സാവകാശം ചോദിച്ചുവെങ്കിലും നൽകിയില്ല. കുടിയൊഴിപ്പിക്കൽ നടപടികൾക്കായി പോലീസിനോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല എന്നി ആരോപണങ്ങളാണ് പോലീസിനെതിരെ ഉയരുന്നത്. പോലീസിന് സംഭവത്തിൽ വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തൽ.

you may also like this video