Web Desk

കാസര്‍കോട്‌

October 16, 2020, 9:59 am

കുഞ്ഞനുജത്തിയുടെ ഓര്‍മ്മയില്‍ ആല്‍ബം പുറത്തിക്കി ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി

Janayugom Online

കുഞ്ഞനുജത്തിയുടെ ഓര്‍മ്മയില്‍ കോര്‍ത്തിണക്കിയ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുടെ നീ എങ്ങു പോയി ആല്‍ബം പ്രകാശനം ചെയ്‌തു. വലിയപൊയ്യില്‍ നാലിലാങ്കണ്ടം ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ധനലക്ഷമിയാണ്‌ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ വിട്ടകന്ന കുഞ്ഞനുജത്തിയുടെ ഓര്‍മ്മകളാണ്‌ ആല്‍ബമാക്കിയത്‌. പാടിയതും അഭിനയിച്ചതും 11 കാരി ധനലക്ഷമി തന്നെയാണ്‌. 2017 സെപ്‌തംബര്‍ 18നായിരുന്നു കുഞ്ഞനുജത്തിയുടെ ജനനം.

ജന്‍മനാ ആരോഗ്യ പ്രയാസത്തോടെയാണ്‌ ജനനം. പിന്നീട്‌ കുഞ്ഞിന്റെ എല്ലാ കാര്യത്തിലും മുന്‍കൈയെടുത്തത്‌ ധനലക്ഷമി തന്നെയായിരുന്നു. കുഞ്ഞ്‌ മരിച്ചതോടെ തനിച്ചായി.ആ ഓര്‍മ്മള്‍ ഒരു ഡയറിയില്‍ സ്ഥിരമായി കുറിച്ച്‌ വച്ചു. രചനയും സംഗീതവും നിര്‍വഹിച്ചതും ധനലക്ഷമിയാണ്‌.നേരത്തെ നിപയെ കുറിച്ചും കൊറോണയെ കുറിച്ചും കവിത എഴുതി അവതരിപ്പിച്ചു. പ്രശാന്ത്‌ നീലേശ്വരത്തിന്റെ കീഴില്‍ രണ്ട്‌ വര്‍ഷമായി ശാസ്‌ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്‌. ചെറുവത്തൂര്‍ വലിയപൊയില്‍ സി ഡി ബിനോയിയുടെയും സജ്‌ന ബിനോയിയുടെയും മകളാണ്‌. പ്രസ്‌ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം ആല്‍ബം പ്രകാശനം ചെയ്‌തു. അധ്യാപകന്‍ മധു മാസ്റ്ററും സംബന്ധിച്ചു.