Web Desk

ന്യൂഡൽഹി

August 09, 2021, 12:49 pm

സൂര്യനെല്ലി കേസ്‌ പ്രതി ധർമരാജന്‌ ജാമ്യം

Janayugom Online

സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധർമരാജന്‌ സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്‌. ധർമരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. ജാമ്യമോ പരോളോ ലഭിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. 2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഏഴുവര്‍ഷത്തോളം ഒളിവില്‍ പോയിരുന്നു. പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.1996ലായിരുന്നു സൂര്യനെല്ലി കേസിന് ആസ്‌പ‌ദമായ സംഭവം.

Eng­lish sum­ma­ry; Dhar­mara­jan grant­ed bail in Suryanel­li case

you may also like this video;