Web Desk

ചെന്നെെ

March 12, 2021, 3:39 pm

വിന്റേജ് ധോണി തിരിച്ചെത്തി; പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സറുകള്‍ പറത്തി താരം

Janayugom Online

ഐപിഎല്‍ 2021‑ന് മുന്നോടിയായി നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാമ്പില്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ച് നായകന്‍ എംഎസ് ധോണി.നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന ധോണിയുടെ വീഡിയോ ചെന്നെെ സൂപ്പ്‍ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ഇന്റസ്റ്റാഗ്രാം പേജില്‍  പങ്കുവച്ചു.

വളരെ അനായാസമായി ബാറ്റ് ചെയ്യുന്ന ധോണി കൂറ്റന്‍ സിക്‌സറുകള്‍ പറത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വിന്റേജ് ധോണിയെ കളിക്കളത്തില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധക കൂട്ടം. മാര്‍ച്ച് മൂന്നിന് ആണ് സൂപ്പര്‍ താരം ചെന്നെെയുടെ പരിശീലന ക്യാമ്പിലേക്ക് എത്തിയത്. ‍ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏപ്രില്‍ 10 ന് ആണ് ചെന്നെെ സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം.

 

 

View this post on Instagram

 

A post shared by Chen­nai Super Kings (@chennaiipl)

കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനം നടത്തിയ ടീം ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇത്തവണ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പൂജാര എന്നീ താരങ്ങളെ ലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ റോബിന്‍ ഉത്തപ്പയും ഇക്കുറി ധോണിപ്പടയ്ക്ക് കരുത്ത് കൂട്ടും.

ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9നാണ് ആരംഭിക്കുക. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നീ ആറ് വേദികളിലാണ് മത്സരങ്ങൾ നടക്കുക.

Eng­lish sum­ma­ry: Dhoni prac­tice ses­sion in chennai
You may also like this video: