ഐപിഎല്ല് തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ് നായക സ്ഥാനം ഒഴിഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് നാല് തവണ കിരീടം നേടി കൊടുത്തു. രവീന്ദ്ര ജഡേജ പുതിയ ക്യാപ്റ്റനായി സ്ഥാനമേക്കും.
സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്. ഐപിഎൽ തുടക്കകാലം മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു.
സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
english summary;Dhoni resigns as Chennai Super Kings captain
you may also like this video;