Thursday
22 Aug 2019

ഏഴാം നമ്പര്‍ ഇനി ആര്‍ക്ക്.. പഴയ പാഠം ബിസിസിഐ മറക്കുമോ…?

By: Web Desk | Thursday 25 July 2019 10:47 AM IST


ഇനി ടെസ്റ്റ് മത്സരങ്ങള്‍ പഴയപോലെയല്ല, ഐസിസിഐയുടെ പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ ടെസറ്റിലും താരങ്ങള്‍ക്ക് പേരും നമ്പരുമെഴുതിയ ജേഴ്‌സിയിടാം. ആഷസ് പരമ്പരയിലാണ് ഇത് ആദ്യം പരീക്ഷിക്കുക.

അതേ സമയം ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ വിന്‍ഡീസിനെതിരായ മത്സരത്തിലായിരിക്കും പുതിയ ജേഴ്‌സി ആദ്യമായി ധരിക്കുന്നത്. അപ്പോഴും ആരാധകര്‍ക്കിടയില്‍ ഒരു ചോദ്യമുയരുന്നുണ്ട്. ധോണിയില്ലാത്ത ടീമിലെ ഏഴാം നമ്പര്‍ ജേഴ്‌സി ആരു ധരിക്കുമെന്നത്. ആ ഏഴാം നമ്പരിന് പുതിയ അവകാശി ഉണ്ടാകുമോ എന്നത് ഒരു ചോദ്യം തന്നെയാണ്.

2014 ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത് മുതല്‍ ഏഴാം നമ്പര്‍ ആരും തന്നെ അവകാശപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇനിയും ആ നമ്പരിനായി ആരും തന്നെ മുന്നോട്ട് വരില്ലായെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും. ഇപ്പോള്‍ ടീമിലുള്ളവര്‍ അവരുടെ നിശ്ചിത ഓവര്‍ മത്സരങ്ങളിലെ നമ്പര്‍ തന്നെയാകും ഉപയോഗിക്കുക.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ 10 നമ്പര്‍ ഇനി ആരു ധരിക്കുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ശാര്‍ദുല്‍ താക്കൂറിന് ആ നമ്പര്‍ നല്‍കിയതിനു പിന്നാലെ ബിസിസിഐയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തി. അതിനുശേഷം ആ നമ്പര്‍ മറ്റാര്‍ക്കും നല്‍കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ഇതേ തീരുമാനം തന്നെയാകും ധോണിയുടെ ഏഴാം നമ്പരിലും ബിസിസിഐ എടുക്കാന്‍ സാധ്യത.

Related News