ഫോട്ടോ ചലഞ്ചിനൊന്നും നേരമില്ല, ഇത് ധോണി‍ഡാ…

Web Desk
Posted on January 21, 2019, 10:57 am

സമൂഹമാധ്യമങ്ങള്‍ 10 ഇയര്‍ ചലഞ്ചിന് പുറകെയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്ത് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിക്കുമുണ്ടൊരു ചലഞ്ച്. പക്ഷേ ഫോട്ടോ ചലഞ്ച് നടത്തി സമയം കളയാനൊന്നും ധോണിക്ക് താല്‍പര്യമില്ല. ആ സമയത്തും എംഎസ്ഡിയുടെ ചിന്ത കളത്തില്‍ എതിരാളികളെ എങ്ങനെ കീഴ്പ്പെടുത്തുമെന്നാകും.

നായകനായും അല്ലാതെയും കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ധോണി. തന്‍റേതായ തന്ത്രങ്ങള്‍ കൊണ്ട് എതിരാളികളെ കബളിപ്പിക്കാന്‍ മിടുക്കനുമാണ്.

ഇത്തരത്തില്‍ സഹതാരങ്ങളെയും എതിരാളികളെയും ചലഞ്ച് ചെയ്യുന്ന പത്ത് സന്ദര്‍ഭങ്ങളാണ് ഈ വീഡിയോയിലുള്ളത്. കളത്തില്‍ എത്ര പ്രമുഖര്‍ ഉണ്ടെങ്കിലും താന്‍ തന്നെയാണ് ‘ബോസ്’  എന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.