ധുംക കൂട്ടബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ

Web Desk
Posted on June 11, 2019, 6:35 pm

ധന്‍ബാദ് : മഹാരാഷ്ട്ര ധുംക കൂട്ടബലാത്സംഗ കേസില്‍ 11 പ്രതികള്‍ക്കും മരണം വരെ തടവുശിക്ഷ. 2017 ല്‍ 19 കാരിയായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഇതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വിധി. ഓരോ പ്രതിയും യുവതിക്ക് 2.97 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ വിചാരണ നേരിടുകയാണ്.

ധന്‍ബാദ് ജില്ല സെഷന്‍സ് കോടതി ജഡ്ജി പവന്‍ കുമാറിന്റേതാണ് വിധി. ജോണ്‍ മുര്‍മു, മാര്‍ഷല്‍ മുര്‍മു, അല്‍ബിനസ് ഹെംബ്രോം, ജയപ്രകാശ് ഹെംബ്രും, സുഭാഷ് ഹെംബ്രും, ശൈലേന്ദ്ര മുര്‍മു, സുരജ് സോരന്‍, ഡാനിയേല്‍ കിസ്കു, സുമന്‍ സോറെന്‍, അനില്‍ റാണ, സദ്ദാം അന്‍സാരി എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.