ലോകമെമ്പാടും കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ്. സാധാരണയായി ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായി പനിയും ചുമയും തൊണ്ടവേദനയുമാണ് നിലവിൽ കണ്ടുവരുന്നത്. എന്നാൽ ഈ അടുത്തായി മണവും രുചിയും അറിയാനുള്ള ശേഷി നഷ്ട്ടപ്പെടുന്നത് കൂടി കോവിഡിന്റെ ലക്ഷണമായി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസസ് കൺട്രോൾ കണ്ടെത്തിയിരുന്നു.
“happy hypoxia” എന്ന അവസ്ഥയാണ് നിലവില്‍ ചിലയിടങ്ങളില്‍ കൊറോണ രോഗികളില്‍ കണ്ടു വരുന്നത്. ശരീരകോശങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുമ്പോഴുള്ള ഒരു അവസ്ഥയ്ക്കാണ് ഹൈപോക്സിയ എന്നു പറയുന്നത്. ശരീര കോശങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുമ്പോഴുള്ള അവസ്ഥയാണ് ഹൈപോക്സിയ എന്ന് പറയുന്നത്.
ഇത് സംബന്ധിച്ച ലേഖനം ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് അനസ്തീസിയയില്‍ പ്രസിദ്ധീകരിച്ചു. ഓക്സിജൻ ലെവൽ 93 ശതമാനത്തിൽ താഴെവരുന്ന അവസ്ഥയാണ് ഹൈപോക്സിയ. കോവിഡ് രോഗികളില്‍ ഇത് എണ്‍പതും എഴുപതും വരെയാണ് കാണിക്കുന്നത്. ചിലരില്‍ ഏറ്റവും കുറഞ്ഞ ലെവല്‍ ആയ അമ്പതു വരെ എത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
English summary ; Diagnosis of Covid-19 patients further complicated by unusual happy hypoxia phenomenon
you may also like this video ;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.