28 March 2024, Thursday

ഡയാന ഉപയോഗിച്ചിരുന്ന ഫോര്‍ഡ് എസ്‌കോര്‍ട്ട് വിറ്റത് 5,99,78,625 രൂപക്ക്

Janayugom Webdesk
ലണ്ടന്‍
August 28, 2022 1:52 pm

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്ത വ്യക്തികളിലൊരാളായിരുന്ന ബ്രിട്ടീഷ് രാജകുമാരി ഡയാന ഉപയോഗിച്ചിരുന്ന ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ ലേലത്തില്‍ വിറ്റു. ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ അപൂര്‍വ ശേഖരത്തിലെ വാഹനം ജൊനാതന്‍ ഹമ്പര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തിലൂടെ പേര് വെളിപ്പെടുത്താത്ത യുകെ സ്വദേശിയാണ് വാങ്ങിയത്. 1980കളില്‍ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന C462FHK രജിസ്‌ട്രേഷനിലുള്ള ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ ആണ് ഡയാനയുടെ 25-ാം ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലേലത്തില്‍ വിറ്റുപോയത്. 750,000 ഡോളറിനാണ് (59978625 രൂപ) കാര്‍ ലേലത്തില്‍ വിറ്റത്.

വിവാഹത്തിന് ഒരു മാസത്തിന് മുന്‍പ് ചാള്‍സ് രാജകുമാരന്‍ ഡയാനയ്ക്ക് സമ്മാനിച്ചതാണ് സില്‍വര്‍ നിറത്തിലുള്ള ഫോര്‍ഡ് എസ്‌കോര്‍ട്ട് സെഡാന്‍. പിന്നീട് തന്റെ കാറിന് നല്ലൊരു മേക്ക് ഓവര്‍ നല്‍കാന്‍ ഡയാന രാജകുമാരി ഫോര്‍ഡ് കമ്പനിയെ സമീപിച്ചു. കാറിന്റെ ചുവപ്പ് നിറത്തിലുള്ള കണ്‍വേര്‍ട്ടബിള്‍ പതിപ്പ് ഫോര്‍ഡ് കമ്പനി രാജകുമാരിക്കായി നിര്‍മിച്ചുനല്‍കി. എന്നാല്‍ കടുംചുവപ്പ് നിറത്തിലുള്ള കാര്‍ രാജകുമാരിയുടെ സുരക്ഷയ്ക്ക് നല്ലതല്ലെന്ന വിദഗ്ധ ഉപദേശം വന്നതോടെയാണ് കാര്‍ പിന്നെയും രൂപമാറ്റം വരുത്തിയതും നിറം മാറ്റിയതും.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ രാജകുമാരിക്ക് ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോയായിരുന്നു ഇഷ്ടം. സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഡയാന രാജകുമാരിക്കൊപ്പം മിക്ക സമയങ്ങളിലും ബോഡി ഗാര്‍ഡുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. 24,961 മൈലുകള്‍ മാത്രമാണ് കാര്‍ ഓടിയ ദൂരം.

Eng­lish sum­ma­ry; Diana used ford Escort sold for Rs 5,99,78,625

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.