സത്യത്തില്‍ ഇന്നലെ ഇന്ത്യ വിജയിച്ചോ?

Web Desk
Posted on January 16, 2019, 2:38 pm

ക്യാന്‍ബെറ: ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച മഹേന്ദ്രസിങ് ധോണി വിവാദക്കുരുക്കില്‍.  മല്‍സരത്തിനിടെ ധോണി നേടിയ ഒരു സിംഗിള്‍, അപൂര്‍ണമായിരുന്നുവെന്നാണ് വാദം. നേഥന്‍ ലയണിന്റെ പന്തില്‍ സിംഗിളിനോടിയ ധോണി, നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കാതെ ഓവര്‍ തീര്‍ന്നതിനാല്‍ തിരികെ പോരുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

45–ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ബോള്‍ ചെയ്തത് നേഥന്‍ ലയണ്‍. അവസാന പന്ത് ലോങ് ഓണിലേക്കു തട്ടിയിട്ട ധോണി സിംഗിള്‍ നോടി. അനായാസ സിംഗിളിയാതിനാല്‍ ധോണി പതുക്കെയാണ് ക്രീസിനു സമീപമെത്തിയത്. എന്നാല്‍, ക്രീസില്‍ കയറാതെ തിരികെ പോകുന്നതാണ് വിഡിയോയിലുള്ളത്. ധോണി ഓട്ടം പൂര്‍ത്തിയാക്കാത്ത കാര്യം അംപയര്‍മാരും ശ്രദ്ധിച്ചില്ല.


ഈ റണ്‍ ധോണിയുടെയും ഇന്ത്യയുടെയും അക്കൗണ്ടിലേക്കു ചേര്‍ക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി മികവില്‍ 299 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയത്. കൊഹ്ലിയുടെ സെഞ്ചുറിയുടെയും ധോണി പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ നാലു പന്തു ബാക്കിനില്‍ക്കെ ഇന്ത്യ വിജയം നേടുകയും ചെയ്തു.