12 June 2024, Wednesday

Related news

May 10, 2024
May 8, 2024
May 3, 2024
May 1, 2024
March 8, 2024
September 3, 2022
March 20, 2022
February 3, 2022
September 22, 2021
September 22, 2021

കോവിഡ് വന്നവരാണോ? ഒറ്റ ഡോസില്‍ വൻ പ്രതിരോധമെന്ന് പഠനം

Janayugom Webdesk
കൊച്ചി
August 31, 2021 9:32 am

കോവിഡ് വന്നശേഷം ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ശക്തമായ പ്രതിരോധശേഷി ഉണ്ടാകുമെന്ന് പഠനം. ‘ഹൈബ്രിഡ് ഇമ്മ്യൂണിറ്റി’ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 1500 പേരില്‍ ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റായ ഡോ. പത്മനാഭ ഷേണായിയാണ് പഠനം നടത്തിയത്. രോഗം വരാതെ രണ്ടു ഡോസ് എടുത്തവരേക്കാള്‍ 30 ഇരട്ടി പ്രതിരോധശേഷി ഇവര്‍ക്ക് ലഭിക്കുന്നതായി ഡോ. ഷേണായി പറഞ്ഞു.

രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ വൈറസിനെ നിർവീര്യമാക്കാനുള്ള കഴിവ് 60 ശതമാനം ആണെങ്കിൽ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളവരിൽ ഇത് 86.7 ശതമാനമാണ്. ഹൈബ്രിഡ് ഇമ്മ്യൂണിറ്റി കൂടുതൽ കാലം നിലനിൽക്കുമെന്നും, ഇവർക്ക് വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.

രോഗം വന്നശേഷം ഒറ്റ ഡോസ് വാക്‌സിനിലൂടെ തന്നെ ശരീരത്തിന് വൈറസിനെ കീഴടക്കാനുള്ള ശേഷി ലഭിക്കും. രണ്ടാം ഡോസിന്റെ ആവശ്യവുമില്ല. ദീര്‍ഘനാളത്തേക്ക് പ്രതിരോധശേഷി ഉണ്ടാകുമെന്നും ഡോ. ഷേണായി പറയുന്നു.

Eng­lish sum­ma­ry; Did covid come? Study shows great resis­tance in a sin­gle dose

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.