പരോള്‍ കിട്ടിയില്ല; അബൂ സലീമിന്‍റെ വിവാഹത്തിനു തടസ്സം

Web Desk

മുംബൈ

Posted on April 21, 2018, 3:48 pm

മുംബൈ സ്ഫോടന കേസ് പ്രതി അബൂ സലീമിന്‍റെ വിവാഹം തടസപ്പെട്ടു. പരോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് അബൂ സലീമിന്‍റെ വിവാഹം തടസ്സപ്പെട്ടത്. പരോള്‍ അപേക്ഷ നവി മുംബൈ കമീഷണര്‍ തള്ളുകയായിരുന്നു. സെയ്ദ് ബഹര്‍ കൗസറുമായുള്ള വിവാഹത്തിന് 45 ദിവസത്തെ പരോളാണ് സലിം ആവശ്യപ്പെട്ടത്. മേ​യ് അ​ഞ്ചി​ന് വി​വാ​ഹം ന​ട​ത്താ​നാ​യി​രു​ന്നു അ​ബു സ​ലി​മി​ന്‍റെ പ​ദ്ധ​തി.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്ര​ത്യേ​ക ടാ​ഡ കോ​ട​തി ജീവപര്യന്തം ശിക്ഷ ലഭിച്ച അബൂ സലീം നിലവില്‍ തലോജ ജയിലില്‍ കഴിയുകയാണ്. ഗു​ജ​റാ​ത്ത്​ തീ​ര​ത്തു​ നി​ന്ന്​ എ ​കെ 56 തോ​ക്കു​ക​ളും ​വെ​ടി​ക്കോ​പ്പു​ക​ളും മും​ബൈ​യി​ല്‍ എ​ത്തി​ച്ച്‌​ ന​ട​ന്‍ സ​ഞ്​​ജ​യ്​ ദ​ത്ത്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക്​ വി​ത​ര​ണം ചെ​യ്​​തെന്നാണ് അ​ബൂ സ​ലിമിനെതിരായ കുറ്റം.

സ​ലീ​മി​നെ പി​ടി​കൂ​ടി ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യ പോ​ര്‍​ച്ചു​ഗീ​സ്​ അ​ധി​കൃ​ത​രു​മാ​യു​ള്ള ക​രാ​ര്‍ പ്ര​കാ​രം അദ്ദേഹത്തിന് വ​ധ​ശി​ക്ഷ ന​ല്‍​കിയി​ല്ല. മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.