Janayugom Online
pan masala- janayugam

പാന്‍മസാല നല്‍കാന്‍ വിസമ്മതിച്ചു: യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

Web Desk
Posted on August 04, 2018, 10:59 am

മഥുര: പാന്‍മസാല നല്‍കിയില്ലെന്നാരോപിച്ച്  യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍  സപോഹയില്‍ ഇന്നലെയായിരുന്നു സംഭവം. 32കാരനായ പര്‍ദേസിയാണ് അക്രമത്തിനിരയായത്.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി രാജു, രാഹുല്‍ ഠാക്കൂർ, എന്ന് പേരുള്ള യുവാക്കൾ  ഇയാളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പാന്‍മസാല ആവശ്യപ്പെട്ടു. പാന്‍മസാല നല്‍കാന്‍ വിസമ്മതിച്ച പർദേശിയുമായി  ഇരുവരും വാക്കു തർക്കം ഉണ്ടായി. ഇതേ തുടർന്ന്  ദേഹത്ത്  മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയും ആയിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് ശതമാനം പൊള്ളലേറ്റ പര്‍ദേശി ഇപ്പോള്‍ മഥുരയിലെ ജില്ലാ ആശുപതിയില്‍ ചികിത്സയിലാണ്.  അക്രമം നടത്തിയ രണ്ട് പേര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്ത്, ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.