ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി തന്ന പിന്തുണ എംഎസ് ധോണി, വിരാട് കോലി എന്നിവരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. സ്പോര്‍ട്സ് സ്റ്റാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുവി മനസ് തുറന്നത്. മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുക്കാന്‍ പ്രയാസമാണെങ്കിലും കളത്തിലും പുറത്തും തനിക്ക് കൂടുതല്‍ നല്ല ഓര്‍മകള്‍ ബാക്കിനില്‍ക്കുന്നത് ഗാംഗുലിക്കു കീഴിലാണെന്ന് യുവി വെളിപ്പെടുത്തി.
2000‑ല്‍ ഗാംഗുലിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫിയിലാണ് യുവി ആദ്യമായി ഇന്ത്യന്‍ ജേഴ്സിയണിയുന്നത്. ”ഞാന്‍ ഗാംഗുലിക്ക് കീഴില്‍ കളിച്ചിരുന്ന സമയത്ത് അദ്ദേഹത്തില്‍ നിന്ന് വളരെയധികം പിന്തുണ ലഭിച്ചിരുന്നു. പിന്നീട് മഹി (ധോനി) ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. രണ്ടുപേരില്‍ മികച്ചയാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഗാംഗുലിക്ക് കീഴിലാണ് കരിയറില്‍ എനിക്ക് ഓര്‍മകള്‍ ഏറെയുണ്ട്.
ഗാംഗുലി നല്കിയ പിന്തുണ പിന്നീട് ധോണിയില്‍നിന്നോ കോലിയില്‍നിന്നോ എനിക്കു ലഭിച്ചിട്ടില്ല’ — യുവരാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാക്കി യുവരാജിനെ വളര്‍ത്തിയെടുത്തത് സൗരവ് ഗാംഗുലിയാണ്. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്ന സമയത്ത് യുവരാജിന് ഗാംഗുലി ഉറച്ച പിന്തുണയാണ് നല്‍കിയത്. രാജ്യാന്തര ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച ബോളര്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണെന്നും യുവി വെളിപ്പെടുത്തി.
ENGLISH SUMMARY: didn’t get support from kohli and dhoni as like sourav ganguly
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.