8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 1, 2024
November 30, 2024
November 30, 2024
November 29, 2024
November 29, 2024

പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടമായില്ല ; കാമുകിയെ കുത്തി കൊന്ന് കാമുകൻ

Janayugom Webdesk
പെൻസിൽവാനിയ
November 8, 2024 9:08 am

പുതിയ ഹെയർസ്റ്റൈൽ ഇഷ്ടപ്പെടാതെ വന്നതോടെ കാമുകിയെ കുത്തി കൊന്ന് കാമുകൻ. 49 കാരനായ ബെഞ്ചമിൻ ഗാർഷ്യ ഗുവലാണ് 50‑കാരിയായ കാർമെൻ മാർട്ടിനെസ്-സിൽവയെ കുത്തിക്കൊന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നരഹത്യ, വധശ്രമം, ക്രൂരമായ മർദ്ദനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. പെൻസിൽവാനിയയിലാണ് സംഭവം. ഹെയർ സ്റ്റൈൽ മാറ്റിയ ശേഷം കാർമെൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബെഞ്ചമിൻ അതേച്ചൊല്ലി വഴക്കിട്ടു. പിന്നാലെ ബെഞ്ചമിനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന്കാർമെൻ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് അയാളെ അറിയിക്കാനും ആവശ്യപ്പെട്ടു. 

മുടി മുറിച്ചതിന്റെ പേരിൽ ബെഞ്ചമിൻ അമ്മയെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മകൾ പൊലീസിനോട് പറഞ്ഞു. പ്രകോപിതനായ ബെഞ്ചമിൻ അവരെ അന്വേഷിച്ച് സഹോദരന്റെ വീട്ടിലേക്ക് പോയി. അവരവിടെ ഇല്ലെന്ന് കള്ളം പറഞ്ഞ് സഹോദരൻ പിന്തിരിപ്പിച്ചുവെങ്കിലും ഉടൻ മടങ്ങിയെത്തിയ ബെഞ്ചമിൻ വാതിൽ തുറന്ന ഉടൻ സഹോദരനെ കുത്തി. ഇത് തടയാൻ ശ്രമിച്ച കാർമെൻ മാർട്ടിനെസിനെയും ഇയാൾ ക്രൂരമായി കുത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ സംഭവസ്ഥലത്തുതന്നെ കത്തിയുമായി പ്രതി ഉണ്ടായിരുന്നു. അപ്പോഴേക്കും കാർമെൻ മരിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.