വിവാഹ സാരിയെ തുടർന്നുള്ള തർക്കത്തെ തുടർന്ന് കല്യാണം മുടങ്ങി. കർണാടകയിലെ ഹസനിലാണ് സംഭവം. വിവാഹത്തിന് തൊട്ടുമുൻപ് നടന്ന ചടങ്ങിൽ വധു ഉടുത്തിരുന്ന സാരിക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി വരന്റെ മാതാപിതാക്കളാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്.
മാതാപിതാക്കളുടെ നിർദേശത്തെ തുടർന്ന വരൻ രഘുകുമാർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി വധുവിന്റെ കുടുംബം പറഞ്ഞു.
രഘുകുമാറും സംഗീതയും തമ്മിൽ ഒരു വർഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമാണ് കല്യാണം നടത്താൻ തീരുമാനിച്ചത്. എന്നാൽ വിവാഹ ചടങ്ങിനിടെ സാരി മാറ്റാൻ വരന്റെ മാതാപിതാക്കൾ സംഗീതയോട് ആവശ്യപ്പെടുകയായിരുന്നു.
English summary: didnt like the wedding saree while stop marriage
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.