August 15, 2022 Monday

ഇന്ധന വിലയിൽ വീണ്ടും വർധന; ഡീസലിന് 21 പൈസ കൂടി

Janayugom Webdesk
കൊച്ചി
July 7, 2020 12:12 pm

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡീസൽ വില വീണ്ടും കൂടി. ലിറ്ററിന് 21 പൈസയാണ് വർധിച്ചത്. ഇതോടെ ഡീസലിന് ലിറ്ററിന് 76.45 രൂപയാണ് വില. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. 80. 69 രൂപയാണ് പെട്രോൾ വില. ജൂൺ മാസത്തിൽ തുടർച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില വർധിച്ചിരുന്നു.

തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പിനികളും നഷ്ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.

Eng­lish sum­ma­ry; diesel hiked price rate

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.