June 1, 2023 Thursday

Related news

May 31, 2023
April 15, 2023
March 27, 2023
March 18, 2023
March 10, 2023
December 25, 2022
December 3, 2022
November 16, 2022
November 8, 2022
November 3, 2022

രാജ്യത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

Janayugom Webdesk
ന്യൂഡൽഹി
July 12, 2020 10:32 pm

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 11 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. രാജ്യ തലസ്ഥാനത്ത് 80.94 രൂപയായിരുന്നു ഇന്നലെ വില. രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ഇതുവരെ 11 രൂപയോളം ഡീസലിന് വര്‍ധിപ്പിച്ചിട്ടുണ്ട്. 80.43 ആണ് ഡൽഹിയിൽ പെട്രോളിന് വില.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് പ്രതിദിന ഇന്ധനവില നിര്‍ണയം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ലോക്ഡൗണിന് ശേഷം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ആഴ്ച കൊണ്ട് ഡീസലിന് 24 തവണയും പെട്രോളിന് 21 തവണയും വില വർധിപ്പിച്ചിരുന്നു.

Eng­lish sum­ma­ry: Diesel price hiked again

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.