ഡീസലിന് വിലകൂട്ടി

Web Desk

ന്യൂഡൽഹി:

Posted on July 20, 2020, 11:07 pm

രാജ്യത്ത് ഡീസലിന്റെ വില വീണ്ടും വർധിപ്പിച്ചു. ഡിസലിന്റെ വില ലിറ്ററിന് 12 പൈസയാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഡിസലിന്റെ വില 77.45 രൂപയായി വർധിച്ചു. പെട്രോളിന്റെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഡീസലിന്റെ വില 81.64 രൂപയായി ഉയർന്നു.

പെട്രോളിന്റെ വില ഡൽഹിയിൽ 80. 43 രൂപയാണ്. ജൂൺ 29 ന് ശേഷം പെട്രോളിന്റെ വിലയിൽ ലിറ്ററിന് അഞ്ച് പൈസ മാത്രമാണ് വർധിച്ചത്. ജൂൺ എഴിനുശേഷം പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ ലിറ്ററിന് യഥാക്രമം 9.5 രൂപയും 11.5 രൂപയുമാണ് വർധനയുണ്ടായിട്ടുള്ളത്.

ENGLISH SUMMARY: DIESEL PRICE INCREASES

YOU MAY ALSO LIKE THIS VIDEO