Web Desk

December 13, 2019, 6:19 pm

സവാള വില വർദ്ധനവിൽ മലപ്പുറത്ത് വേറിട്ട രീതിയിൽ പ്രതിഷേധം

Janayugom Online

മലപ്പുറം: സവാള വില വർധനക്കെതിരെ മലപ്പുറത്ത് പാചകക്കാരുടെ വേറിട്ട സമര രീതി. അഞ്ഞൂറിലധികം പേർക്ക് സവാളയില്ലാതെ ബിരിയാണി വച്ച് വിതരണം ചെയ്തായിരുന്നു പ്രതിഷേധം. വില വർധനവ് തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം വ്യത്യസ്ഥമാക്കാൻ കേരള സ്റ്റേറ്റ് കുക്കിംങ് വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചത്.

സവാളയടക്കം നിത്യോപയോഗ സാധനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാണ്. പലരും പരിപാടികളെല്ലാം മാറ്റിവച്ചതോടെ പാചകത്തൊഴിലാളികൾക്ക് പണിയില്ലാതായി.

ഇതോടെയാണ് മാർച്ചും ധർണയും പോലുള്ള സമര പരിപാടി ഒഴിവാക്കി സവാളയില്ലാത്ത ഭക്ഷണം വിളമ്പി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

മലപ്പുറം കളക്ടറേറ്റിന് മുന്നിൽ യൂണിയനിലെ പാചകക്കാർ ഒത്തുചേർന്ന് ഉള്ളിയില്ലാതെ ബിരിയാണിയുണ്ടാക്കി വിതരണം ചെയ്തു. സമരം പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചില്ലെന്ന് മാത്രമല്ല, വഴിയെ പോയവർക്ക് വയറുനിറയെ ബിരിയാണിയും കിട്ടി.

you may also like this video;