June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ഓലത്തൊപ്പിയും ഊത്തും ഉണ്ടാക്കാന്‍ ഞങ്ങളെ പഠിപ്പിക്കുമോ? ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷിക്കുട്ടികള്‍

By Janayugom Webdesk
January 18, 2020

ഓലത്തൊപ്പിയും ഊത്തും ജോണ്‍ ബേബി ചേട്ടന്‍ നല്‍കിയപ്പോള്‍ അവര്‍ക്ക് സന്തോഷമടക്കാനായില്ല. പിന്നെ ഓരോ സ്റ്റാളുകളിലേക്ക്. കണ്ടതും കേട്ടതും പിന്നെയും പറഞ്ഞു പഠിച്ചു. മനസിലാകാത്തത് അധ്യാപകര്‍ സ്‌നേഹപൂര്‍വം പറഞ്ഞു കൊടുത്തു. ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യല്‍ സ്കൂളിലെ പതിനഞ്ചോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വസംഗമം പ്രദര്‍ശന വിപണന മേളയിലെത്തിയത്. അവിടെ അവരെ  കാത്തിരുന്നത് കൗതുകങ്ങളും കരവിരുതുകളും ആയിരുന്നു. ഓരോ സ്റ്റാളുകള്‍ കയറിയിറങ്ങുമ്പോഴും ഇതു ഞങ്ങളെ പഠിപ്പിക്കുമോയെന്ന് അവര്‍ തിരക്കികൊണ്ടിരുന്നു.

പ്ലാസ്റ്റിക്കിനെതിരെയും മാലിന്യ സംസ്‌കരണത്തിനും ഇങ്ങനെയൊരു പ്രദര്‍ശന മേള നടക്കുന്നതറിഞ്ഞാണ് ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യല്‍ സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും അധ്യാപകരും എത്തിയത്. സ്‌കൂളില്‍ പേപ്പര്‍ ബാഗ് നിര്‍മാണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം, പാവക്കുട്ടികളുടെ നിര്‍മാണം എന്നിവ നടക്കുന്നുണ്ട്. ഇവയ്ക്ക് ആവശ്യക്കാരേറെയുമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഈ കുഞ്ഞുങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍.അമ്പിളിയും സംസ്ഥാന ഭിന്നശേഷി നോഡല്‍ ഏജന്‍സി ചെയര്‍മാന്‍ ഡി.ജേക്കബും പറഞ്ഞു. 1994 ലാണ് മനോവികാസ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ശാസ്താംകോട്ടയില്‍ ആരംഭിച്ചത്. ഇന്ന് 194 മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കു സേവനം നല്‍കി വരുന്നു. 52 ജീവനക്കാര്‍ സേവനം ചെയ്യുന്നു. അതില്‍ 23 പേരും പ്രത്യേക പരിശീലനം ലഭിച അദ്ധ്യാപകരാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 73 കുട്ടികളെ സ്വയം തൊഴില്‍ കണ്ടെത്തി അവരുടെ കുടുംബ പശ്ചാത്തലത്തില്‍ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ ലോക സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ മനോവികാസിലെ ആര്യ രണ്ടു വെള്ളി മെഡല്‍നേടി. മനോവികാസിലെ വിഷ്ണു, ഇന്ന് മജീഷ്യന്‍ മുതുകാടിന്റെ മാജിക്ക് പ്ലാനറ്റില്‍ ട്രയിനിയാണ്. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും മനോ വികാസില്‍ നല്‍കുന്നു.
തുണി സഞ്ചി നിര്‍മാണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങി വിവിധ കൗതുകരമായ സാധനങ്ങളുടെ നിര്‍മാണം പരിശീലിപ്പിക്കാമെന്നു ഇവിടുത്തെ പ്രധാന സ്റ്റാളുകളിലെ  ഉദ്യോഗസ്ഥരും പരിശീലകരും അറിയിച്ചിട്ടുണ്ടെന്ന് ജേക്കബ്. ഹരിത കേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ കുട്ടികളെ കാണാനെത്തി. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടന്ന് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി യാത്രയയ്ച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.