Janayugom Online
Anushka Pande- Janayugom

പരിമിതികള്‍ മറികടന്ന് അനുഷ്ക നേടിയത് പത്തരമാറ്റ് വിജയത്തിളക്കം

Web Desk

ഗുഡ്ഗാവ്

Posted on July 30, 2018, 9:13 pm

പരിമിതികള്‍ മറികടന്ന് അനുഷ്ക പാണ്ഡെ നേടിയത് പത്തരമാറ്റിന്‍റെ വിജയത്തിളക്കം. ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരി അനുഷ്കയ്ക്ക് പത്താം തരത്തില്‍ 97.8 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. ശതമാന കണക്കുകള്‍ക്കുമപ്പുറം അനുഷ്കയുടെ വിജയത്തിന് മാറ്റു കൂടുന്നത് എങ്ങനെയെന്ന് ഭിന്നശേഷി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയാണ് അനുഷ്ക തന്‍റെ പരിമിതികളെ മറികടന്നത്. ഗുഡ്ഗാവിലെ സണ്‍ സിറ്റി സ്കൂളിലെ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അനുഷ്ക ജന്മനാ നട്ടെല്ലിലെ പേശീചുരുക്കം എന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ്.

കുട്ടിക്കാലം മുതല്‍ തന്നെ ഇൗ ജനിതക രോഗം മൂലം വീല്‍ച്ചെയറിലായിരുന്നു അനുഷ്ക ജീവിതം കഴിച്ചിരുന്നത്. മറ്റു കുട്ടികള്‍ക്ക് അനുഷ്ക ഒരു മാതൃകയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ മോഡിയുടെ വാക്കുകള്‍ തന്നെ പ്രചോദിപ്പിക്കുന്നെന്ന് അനുഷ്ക പറഞ്ഞു.

“ശാരീരിക വെല്ലുവിളി നേരിടുന്ന അനുഷ്ക പാണ്ഡെയെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടു. അവളുടെ കുറവ് എന്താണോ അത് അവളെ ഒന്നില്‍നിന്നും പിന്തിരിപ്പിക്കുന്നില്ല”, മന്‍ കീ ബാത്തിലൂടെ മോഡി പറഞ്ഞു.