Janayugom Online
accident death-jana

മരണം തുടർക്കഥയാകുന്നു; എന്താണ് സംഭവിക്കുന്നതെന്നറിയാതെ നടുങ്ങി ഒരു നാട്

Web Desk
Posted on February 17, 2019, 1:57 pm

കാലടി: മരണം തുടർക്കഥയാകുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വ്യത്യസ്ത വാഹനാപകടങ്ങളിൽ മരണപ്പെട്ടത് ആറു പേർ.  മരണ വാർത്തകൾ കേട്ട് നടുങ്ങി നിൽക്കുകയാണ് ഒരു നാട്. കാഞ്ഞൂർ ശ്രീമൂലനഗരം പ്രദേശത്തെ ആറ് പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെവ്യത്യസ്ത വാഹനാപകടങ്ങളിൽ മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി മുതൽ കേട്ടുതുടങ്ങിയ മരണവാർത്തകൾ കഴിഞ്ഞ രാത്രി വരെയും തുടർന്നു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി കോഴിക്കോട് ഫറോക്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ പെട്ട് ശ്രീമൂലനഗരം ഇടപ്പള്ളി ഷിഹാബ് (39) വെള്ളിയാഴ്ച മാറമ്പിള്ളി ബൈക്ക് അപകടത്തിൽ പെട്ട് ശ്രീമൂലനഗരം രായംമരക്കാർ വീട്ടിൽ റഫ്സൽ (17) ശനിയാഴ്ച പാലക്കാട് നടന്ന വാഹനാപകടത്തിൽ വെള്ളാരപ്പിള്ളി മനപ്പിള്ളി ജിൻസ് (22) കഴിഞ്ഞയാഴ്ച ഒക്കൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറപ്പുറം തറനിലം രാജേന്ദ്രൻ (55) ശനിയാഴ്ച രാത്രി പുതിയേടത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ പെട്ട് വല്ലൂരാൻ വീട്ടിൽ അനിൽ (24) ഇതേ അപകടത്തിൽപ്പെട്ട് മാടത്തറ വീട്ടിൽ നന്ദു കൃഷ്ണൻ (15) എന്നീ ആറു പേരാണ് കഴി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മരണപ്പെട്ടത്.

ഇലക്ട്രോണിക് ഉപകരണങ്ങൾ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമ്പോൾ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ മിനി ലോറി ഇടിച്ചാണ് ശിഹാബ് മരണപ്പെട്ടത്. വിവാഹിതനും മൂന്ന് കൊച്ചു കുട്ടികളുടെ പിതാവുമായിരുന്നു ശിഹാബ്. ശിഹാബിനെ മരണത്തോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇരുട്ടിലായത്.  നാട്ടിലെ ഏതൊരു കാര്യങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തി കൂടിയായിരുന്നു മരണപ്പെട്ട ശിഹാബ്. വെള്ളിയാഴ്ച വൈകിട്ട് ഇഎംഎസ് കോളേജിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് റഫ്സൽ മരണപ്പെട്ടത്. കോളേജിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എതിരെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. കൂലി വേലക്കാരനാണ് റഫ്സലിന്റെ പിതാവ് റാഫി. രണ്ട് സഹോദരിമാർ ഉള്ള വീട്ടിലെ ഏകമകനാണ് റഫ്സൽ.
ശനിയാഴ്ച പാലക്കാട് ബൈക്ക് അപകടത്തിൽ പെട്ട് മരണപ്പെട്ട ജിൻസ് പഠനസംബന്ധമായ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലുവയിൽ ഓട്ടോമൊബൈൽ വിദ്യാർത്ഥിയായിരുന്ന ജിൻസ് എന്നോടൊപ്പമുണ്ടായിരുന്ന ഇതരസംസ്ഥാനക്കാർ ചികിത്സയിലാണ്. മനപ്പിള്ളി വർഗീസിനെ മകനായിരുന്ന ജീൻസിന് ഒരു സഹോദരൻ കൂടിയുണ്ട്.

ശനിയാഴ്ച മരണപ്പെട്ട രാജേന്ദ്രൻ കഴിഞ്ഞയാഴ്ച ഒക്കലിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു. മിശ്ര വിവാഹിതനായിരുന്നു ഒരു മകനും ഒരു മകളും ആണ് രാജേന്ദ്രന്. ഇരുവരും വിദ്യാർത്ഥികളാണ്. മുൻപ് മണൽ തൊഴിലാളിയായിരുന്ന രാജേന്ദ്രൻ മണൽ പണി ഇല്ലാതായതോടെ മറ്റു ചെറിയ പണികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. രാജേന്ദ്രനെ മരണത്തോടെ ഒരു കുടുംബത്തിലെ അത്താണിയാണ് ഇല്ലാതായത്. ശനിയാഴ്ച രാത്രി കാഞ്ഞൂർ സെൻമേരിസ് പള്ളിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് നന്ദു കൃഷ്ണയും സുഹൃത്ത് അനിലും മരണപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. കാഞ്ഞൂർ സെൻറ് സെബാസ്റ്റ്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നന്ദു കൃഷ്ണൻ. നന്ദി നോടൊപ്പം മരിച്ച അഖിൽ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അഖിലിന് ഒരു സഹോദരൻ കൂടിയുണ്ട്.  മൂന്ന് ദിവസത്തിനിടെ വ്യത്യസ്തമായി ഉണ്ടായ അപകടങ്ങളിൽ പകച്ചുനിൽക്കുകയാണ് നാട്ടുകാർ. അഞ്ചു കിലോമീറ്ററിനുള്ളിൽ ആറ് പേരാണ് മൂന്നുദിവസത്തിനകം വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത്. ഇതിൽ നാല് അപകടങ്ങളിൽ അഞ്ച് പേർ മരിച്ചത് ബൈക്ക് അപകടങ്ങളിലാണ്. അപകടങ്ങളിൽപ്പെട്ട  ബൈക്കുകൾ ന്യൂജനറേഷൻ ബൈക്കുകളാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഉപയോഗിക്കുന്ന ന്യൂജനറേഷൻ ബൈക്കുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇനി അപകടങ്ങൾ ഒന്നും ഉണ്ടാകല്ലേ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.