ഡിഐജി ഓഫീസ് മാര്‍ച്ച്; സിപിഐ നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പില്‍ ഹാജരായി

Web Desk
Posted on October 22, 2019, 11:42 am

കൊച്ചി: എറണാകുളം ഡി ഐ ജി ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട സി പി ഐ നേതാക്കൾ എറണാകുളം റസ്റ്റ് ഹൗസിലെ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിൽ കീഴടങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
ജില്ലാ സെക്രട്ടറി പി രാജു , ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍, എൽദോ എബ്രഹാം എം എൽ എ, ടി സി സഞ്ചിത്ത്,  സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ്, എഐഎസ്എഫ് ജില്ല സെക്രട്ടറി അസ്‌ലഫ് പാറേക്കാടന്‍, മുന്‍ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവന്‍ എന്നിവരാണ് അറസ്റ്റ് രേഖപെടുത്തിയത്. എറണാകുളം റസ്റ്റ് ഹൗസില്‍ മൊഴി ഴിയെടുക്കല്‍ നടക്കുന്നു.