October 6, 2022 Thursday

അതിര്‍ത്തി മേഖലകള്‍ പരിശോധിക്കുവാന്‍ കമ്പംമെട്ടില്‍ ഡിഐജി എത്തി

Janayugom Webdesk
നെടുങ്കണ്ടം
May 16, 2020 7:07 pm

കോവിഡ് 19 നോടനുബന്ധിച്ച് അതിര്‍ത്തിമേഖലകളിലെ പൊലീസ് സുരക്ഷ സംവിധാനം നേരിട്ട് പരിശോധിക്കാന്‍ എറണാകുളം റെഞ്ച് ഡിഐജി എസ്.കാളിരാജ് മഹേഷ്‌കുമാര്‍ ഐപിഎസ് എത്തി. കമ്പംമെട്ട്, രാമക്കല്‍മേട് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങള്‍ പരിശോധന നടത്തി. കോവിഡ് 19 തമിഴ്‌നാട്ടില്‍ പടര്‍ന്നതോടെ അതിര്‍ത്തി കടന്ന് എത്തുന്ന തമിഴ്‌നാട്ടുകാരുടെ എണ്ണം വര്‍ദ്ധിച്ച് വന്ന പശ്ചാത്തലത്തിലാണ് അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണത്തിനായി എത്തിയത്.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് പോയി തിരികെ അതിര്‍ത്തി കടന്ന്  എത്തുന്നവരെ പിടികൂടി ക്വറന്റൈന്‍ ചെയ്യുകയും അല്ലാത്തവരെ തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ച് അയക്കുകയും ചെയ്ത് വരികയാണ്.  ഇടുക്കി ജില്ലാ സൂപ്രണ്ട് പി.കെ മധു, കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍, തുടങ്ങിയവര്‍ ഡിഐജിയെ അനുഗമിച്ചു.

Eng­lish Sum­ma­ry:The DIG reached the com­part­ment to check the bor­der areas

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.