സംസ്ഥാനത്തെ 5000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ‑കോമേഴ്‌സ് സ്ഥാപനമായ ഡയഗണ്‍കാര്‍ട്.കോം തീര്‍ത്തും സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ചു നല്‍കും. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് കോട്ടണ്‍ മാസ്‌കുകള്‍, അഞ്ച് ത്രീ-പ്ലൈ അള്‍ട്രാസോണിക് നോസ് പിന്‍ മാസ്‌കുകള്‍, 10 എംഎല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുള്‍പ്പെട്ട കിറ്റാണ് സൂകൂള്‍ വിലാസത്തില്‍ സൗജന്യമായി ഡെലിവറി ചെയ്യുക. www.diaguncart.com എന്ന വെബ്‌സൈറ്റിലൂടെ ആദ്യം അപേക്ഷിക്കുന്ന 5000 വിദ്യാര്‍ഥികള്‍ക്കാണ് കൊറിയര്‍ ചാര്‍ജ് ഉള്‍പ്പടെ സൗജന്യമായി കിറ്റുകള്‍ എത്തിക്കുന്നത്.
ഒരു സ്‌കൂളില്‍ നിന്ന് ചുരുങ്ങിയത് 10 ഓര്‍ഡര്‍ ലഭിച്ചിരിക്കണം. ഒരു സ്‌കൂളിലെ പരമാവധി 200 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ കിറ്റുകള്‍ നല്‍കുകയെന്ന് ഡയഗണ്‍കാര്‍ട്.കോം ഡയറക്ടര്‍ ജിജി ഫിലിപ്പ് പറഞ്ഞു. ബള്‍ക് ഓര്‍ഡറുകള്‍ പരിഗണിക്കുന്നതല്ലെന്നും ഓരോ വിദ്യാര്‍ത്ഥിയും വ്യക്തിഗതമായി ഓര്‍ഡര്‍ നല്‍കണമെന്നും ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കിറ്റ് മാത്രമേ നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സ്‌കളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ആകര്‍ഷകമായ പാക്കേജുകളും ഡയഗണ്‍കാര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിപണിവില 15 രൂപയുള്ള ത്രീ-പ്ലൈ അള്‍ട്രാസോണിക് നോസ്-പിന്‍ മാസ്‌കിന് ഒന്നിന് ഒന്നര രൂപ; സ്‌പ്രെയറോടുകൂടിയ 500 മില്ലി സാനിറ്റൈസര്‍ ബോട്ടിലിന് 80 രൂപ (വിപണി വില — 250), എന്‍95 മാസ്‌ക് 20 രൂപ (വിപണി വില 90), പിപിഇ കിറ്റ് 150 രൂപ (750 ), സുരക്ഷാ ഗൗണ്‍ 65 രൂപ (200) 200 മൈക്രോണ്‍ ഫേസ് ഷീല്‍ഡ് 15 രൂപ (100) 300 മൈക്രോണ്‍ ഫേസ് ഷീല്‍ഡ് 60 രൂപ (250); ഒരു വര്‍ഷം വാറന്റിയുള്ള ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 850 രൂപ (4000) എന്നിങ്ങനെയാണ് സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രത്യേക നിരക്ക്. 2500 രൂപ വിപണിവിലയുള്ള 5 ലിറ്റര്‍ സാനിറ്റൈസര്‍ സ്‌കൂളുകള്‍ക്ക് 550 രൂപയ്ക്കും. ലഭ്യമാകും. 350 രൂപയ്ക്കു മേലുള്ള ഓര്‍ഡറുകള്‍ സൗജന്യമായി ഡെലിവറി ചെയ്യും.
ENGLISH SUMMARY:Digencart to deliver covid Defense Kits to 5000 school children free of cost
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.