കോവിഡ് കാലത്ത് കടകളിലും മറ്റ് പൊതു സ്ഥലങ്ങളിലും വന്നു പോകുന്നവരെ കുറിച്ചോര്‍ത്ത് ആശങ്ക വേണ്ടയിനി. കോഴിക്കോട് ജില്ലാ ഭരണകൂടം സമ്പര്‍ക്ക വലയത്തില്‍ പെട്ടവരെ കണ്ടത്തുന്നതിന് വേണ്ടി ഓണ്‍ലെൻ സംവിധാനം ഒരുക്കിയിരിക്കുകയാണ്.
ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ കൂട്ടി ചേര്‍ത്ത വിസിറ്റേഴ്സ് രജിസ്റ്റര്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യൂ; ഒരു ക്യുആര്‍ കോഡ് സ്കാനിങ്ങിലൂടെ സ്ഥാപനങ്ങളിലെത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം രേഖപ്പെടുത്താന്‍ സാധിക്കും.
വിസിറ്റേഴ്സ് രജിസ്റ്റര്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഒരു യൂസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും.ഇതു ഉപയോഗിച്ച് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ക്യുആര്‍കോഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
ഈ ക്യു ആര് കോഡ് പ്രിന്റ് ചെയ്ത് സ്ഥാപനങ്ങളില്‍ വെക്കാം. തുടര്‍ന്ന് സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ മൊബൈല്‍ ഫോണ്‍ വഴിയോ ക്യു ആര് കോഡ് സ്കാനര്‍ വഴിയോ കോഡ് സ്കാൻ ചെയ്യാവുന്നതാണ്. ഇതു വഴി വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇവരുടെ വിവരങ്ങള്‍ രജിസ്റ്ററാകും.
ENGLISH SUMMARY: DIGITAL REGISTER FOR COVID
YOU MAY ALSO LIKE THIS VIDEO