20 April 2024, Saturday

Related news

April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023
November 5, 2023

ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി കെ രാജന്‍

Janayugom Webdesk
ആലപ്പുഴ
September 4, 2021 11:20 am

807 കോടി രൂപ മുതല്‍ മുടക്കില്‍ നാലു ഘട്ടങ്ങളിലായി നാലു വര്‍ഷം കൊണ്ട് സംസ്ഥാന വ്യാപകമായി ഡിജിറ്റല്‍ റിസര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശ്വാസമേകാനായി അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 


ഇതുംകൂടി വായിക്കൂ: അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കും: മന്ത്രി കെ രാജന്‍


 

ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ വിരാമമാകുന്നത് 54 വര്‍ഷമായി പൂര്‍ത്തിയാകാത്ത റീ സര്‍വ്വേ നടപടികള്‍ക്കാണ്. കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ റീ സര്‍വ്വേയാകുന്നതോടെ എല്ലാ ഭൂമിക്കും രേഖയുണ്ടാകുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ആയിരക്കണക്കിന് വീടുകള്‍ താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന കാഴ്ചയും കാണാന്‍ സാധിക്കും. എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളോടെ കോവിഡ് പശ്ചാത്തലത്തിലും സാധാരണക്കാരെ ഗുരുതരമായ രീതിയില്‍ ബാധിക്കാത്ത തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു കേരളം ലോകത്തിനു മാതൃകയാവുകയാണ്.

 


ഇതുംകൂടി വായിക്കൂ:ഏത് ദുരിതത്തിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടാകും: മന്ത്രി കെ രാജന്‍


 

സാമൂഹിക ആരോഗ്യ നയം പിന്തുടരുന്ന ഒരു സംസ്ഥാനമാണ് കേരളം. ആരോഗ്യ- വിദ്യാഭ്യാസ ഭൂപരിഷ്‌കരണ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. എച്ച് സലാം എംഎല്‍എ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയായി. താന്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് ഈ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയില്‍ യാഥാര്‍ത്ഥ്യമായതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. അഞ്ച് കോടി രൂപ ചെലവില്‍ 50 സെന്റ് സ്ഥലത്താണ് മൂന്നു നിലകളിലായി ആശ്വാസ കേന്ദ്രം നിര്‍മിക്കുന്നത്. പത്ത് മാസം കൊണ്ട് കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

 


ഇതുംകൂടി വായിക്കൂ: എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്നത് ഉറപ്പാക്കും: മന്ത്രി കെ രാജന്‍


 

ഭാവിയില്‍ അഞ്ചു നിലകളാക്കാന്‍ കഴിയുന്ന രീതിയിലാണ് അടിത്തറയുടെ നിര്‍മാണം. താഴത്തെ നിലയില്‍ പത്ത് മുറികളുണ്ട്. ഒരോ മുറിക്കും ശുചി മുറികളുമുണ്ടാകും. 24 കിടക്ക സൗകര്യമുള്ള ഡോര്‍മെറ്ററികളുമുണ്ടാകും. ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 12 മുറികളും ഡോര്‍മെറ്ററികളുമുണ്ടാകും. ആകെ 72 ഡോര്‍മെറ്ററികളും 34 ശുചി മുറി സൗകരമ്യമുള്ള കിടപ്പു മുറികളുണ്ട്. 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട സമുച്ചയം പൂര്‍ത്തിയാക്കുക. ഇവിടെ താമസിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മിതമായ നിരക്കിലുള്ള വാടക ഈടാക്കും. വാഹന പാര്‍ക്കിങ് സൗകര്യവുമുണ്ടാകും. ഹൗസിങ് ബോര്‍ഡിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള പണം ചെലവഴിച്ചാണ് നിര്‍മ്മാണം.സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ കെ പി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ എ എം ആരിഫ് എം പി, എം എല്‍ എ മാരായ പി പി ചിത്തരഞ്ജന്‍, ദലീമ ജോജോ, തോമസ് കെ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ഹൗസിംഗ് കമ്മീഷണര്‍ എന്‍ ദേവിദാസ്, ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Dig­i­tal Resur­vey to be com­plet­ed in four years: Min­is­ter K Rajan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.